North-South Debate | 'ഈ വിഭജനത്തിൽ ഞാൻ വിശ്വസിക്കുന്നില്ല; ബ്രിടീഷുകാർ നമ്മളെ വിഭജിച്ചത് ഇങ്ങനെയാണ്'; ബോളിവുഡ് - ദക്ഷിണേൻഡ്യൻ സിനിമ വിവാദത്തിൽ പ്രതികരിച്ച് അക്ഷയ് കുമാർ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) ബോളിവുഡും ദക്ഷിണേൻഡ്യൻ സിനിമ വ്യവസായങ്ങളും ഇരുദ്രുവങ്ങളിലായുള്ള വാദപ്രതിവാദങ്ങൾ ഇന്റർനെറ്റിനെ മാത്രമല്ല താരങ്ങളെയും ഭിന്നിപ്പിച്ചിരിക്കുന്നു. നടൻ കിച സുധീപ്, അജയ് ദേവ്ഗണിന് നൽകിയ മറുപടിയിൽ ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെന്ന് പരാമർശിച്ചത് ചർചയ്ക്ക് ആക്കം കൂട്ടി. മാത്രമല്ല, ബോളിവുഡ് ചിത്രങ്ങളുടെ പരാജയവും ആർആർആർ, പുഷ്പ, കെജിഎഫ്: ചാപ്റ്റർ 2 തുടങ്ങിയ ചിത്രങ്ങളുടെ വൻ വിജയവും എരിയുന്ന തീയിൽ ഇന്ധനമായി. നിരവധി അഭിനേതാക്കൾ ഈ വിഷയത്തിൽ തങ്ങളുടെ അഭിപ്രായം പങ്കിട്ടു. ഏറ്റവും ഒടുവിൽ ബോളിവുഡ് സൂപർസ്റ്റാർ അക്ഷയ് കുമാറും പ്രതികരിച്ചിരിക്കുകയാണ്.
                   
North-South Debate | 'ഈ വിഭജനത്തിൽ ഞാൻ വിശ്വസിക്കുന്നില്ല; ബ്രിടീഷുകാർ നമ്മളെ വിഭജിച്ചത് ഇങ്ങനെയാണ്'; ബോളിവുഡ് - ദക്ഷിണേൻഡ്യൻ സിനിമ വിവാദത്തിൽ പ്രതികരിച്ച് അക്ഷയ് കുമാർ

'ഞാൻ ഈ വിഭജനത്തിൽ വിശ്വസിക്കുന്നില്ല. തെക്കൻ വ്യവസായമെന്നോ വടക്കൻ വ്യവസായമെന്നോ ആരെങ്കിലും പറയുമ്പോൾ ഞാനത് വെറുക്കുന്നു, നാമെല്ലാവരും ഒരു പൊതു വ്യവസായത്തിലാണ്. ഈ ചോദ്യം ചോദിക്കുന്നത് നിർത്തണമെന്ന് ഞാൻ കരുതുന്നു. ബ്രിടീഷുകാർ വന്ന് നമ്മളെ വിഭജിച്ചു, അവർ നമ്മളെ ആക്രമിച്ച് ഭരിച്ചത് ഇങ്ങനെയാണെന്ന് നമ്മൾ മനസിലാക്കേണ്ടത് പ്രധാനമാണ്. നമ്മൾ പാഠം പഠിച്ചതായി തോന്നുന്നില്ല, നമ്മൾക്ക് ഇപ്പോഴും ഇത് മനസിലാകുന്നില്ല. നാമെല്ലാവരും ഒരു വ്യവസായമാണെന്ന് മനസിലാക്കുന്ന ദിവസം, കാര്യങ്ങൾ കൂടുതൽ മെച്ചമായി പ്രവർത്തിക്കാൻ തുടങ്ങുമെന്ന് ഞാൻ കരുതുന്നു', അദ്ദേഹം പറഞ്ഞു.

അക്ഷയ് കുമാർ ഇപ്പോൾ തന്റെ ചിത്രമായ പൃഥ്വിരാജിന്റെ റിലീസിന് തയ്യാറെടുക്കുകയാണ്. മുഹമ്മദ് ഘോറിനെതിരെ പോരാടിയ പൃഥ്വിരാജ് ചൗഹാന്റെ ജീവിതമാണ് സിനിമ പറയുന്നത്. ഈ ആക്ഷൻ ചിത്രത്തിൽ മാനുഷി ചില്ലർ, സഞ്ജയ് ദത്ത്, സോനു സൂദ്, അലി ഫസൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ വർഷം ജൂൺ മൂന്നിന് റിലീസ് ചെയ്യും.

Keywords:  News, National, Top-Headlines, Actor, Bollywood, Cinema, Film, South, India, Akshay Kumar, Akshay Kumar on the North-South Debate: I Don't Believe in This Divide, This is How Britishers Divided Us.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia