Canadian Passport | 'കനേഡിയന്‍ കുമാര്‍ വിളി വളരെയേറെ വേദനിപ്പിച്ചു'; എന്തുകൊണ്ട് ഇന്‍ഡ്യന്‍ പൗരത്വം നേടാനായില്ലെന്ന് വെളിപ്പെടുത്തി അക്ഷയ് കുമാര്‍

 



മുംബൈ: (www.kvartha.com) തനിക്ക് എന്തുകൊണ്ടാണ് ഇന്‍ഡ്യന്‍ പൗരത്വം നേടാനായില്ലെന്ന് വെളിപ്പെടുത്തുകയാണ് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. കനേഡിയന്‍ പൗരത്വത്തെ തുടര്‍ന്ന് തന്നെ 'കനേഡിയന്‍ കുമാര്‍' എന്ന് പരിഹാസിക്കുന്നവര്‍ക്കുള്ള മറുപടിയാണ് താരം നല്‍കുന്നത്. 

മുന്‍പ് തന്റെ കനേഡിയന്‍ പൗരത്വം ചര്‍ചയായപ്പോള്‍ 2-019 ഇന്‍ഡ്യന്‍ പാസ്പോര്‍ടിന് ഉടന്‍ അപേക്ഷിക്കുമെന്ന് അക്ഷയ് തന്റെ ആരാധകര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം അക്ഷയ് കുമാര്‍ ഈ വിഷയത്തില്‍ പുതിയ വിവരം നല്‍കുകയാണ്.

2019ല്‍ ഇന്‍ഡ്യന്‍ പാസ്‌പോര്‍ടിനായി അപേക്ഷിച്ചെങ്കിലും കോവിഡ് പ്രശ്‌നങ്ങള്‍ മൂലം പാസ്‌പോര്‍ട് ലഭിച്ചില്ലെന്ന് അക്ഷയ് കുമാര്‍ വിശദീകരിക്കുന്നു. കനേഡിയന്‍ പാസ്‌പോര്‍ടുള്ളതുകൊണ്ട് താന്‍ ഇന്‍ഡ്യക്കാരനല്ലാതാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമം സംഘടിപ്പിച്ച പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Canadian Passport | 'കനേഡിയന്‍ കുമാര്‍ വിളി വളരെയേറെ വേദനിപ്പിച്ചു'; എന്തുകൊണ്ട് ഇന്‍ഡ്യന്‍ പൗരത്വം നേടാനായില്ലെന്ന് വെളിപ്പെടുത്തി അക്ഷയ് കുമാര്‍



'ഞാന്‍ തികഞ്ഞ ഇന്‍ഡ്യക്കാരനാണ്. സിനിമകള്‍ പരാജയപ്പെടുകയും മറ്റു പല കാരണങ്ങളുണ്ടായതുമാണ് ഒന്‍പത് വര്‍ഷം മുന്‍പ് കനേഡിയന്‍ പാസ്‌പോര്‍ട് നേടാനിടയാക്കിയത്. എന്നാല്‍ 2019ല്‍ ഇന്‍ഡ്യന്‍ പാസ്‌പോര്‍ടിനായി അപേക്ഷിച്ചെങ്കിലും കോവിഡ് വന്നതോടെ രണ്ട് വര്‍ഷത്തോളം എല്ലാം അടച്ചുപൂട്ടി. ഇതോടെ പാസ്‌പോര്‍ട് ലഭിക്കാതെ വന്നു. എന്നാല്‍ വൈകാതെ ഇന്‍ഡ്യന്‍ പാസ്‌പോര്‍ട് ലഭിക്കും'. ഹിന്ദുസ്താന്‍ ടൈംസിന്റെ ഒരു പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

കനേഡയന്‍ പൗരത്വം നേടിയതോടെ അക്ഷയ്കുമാറിനെതിരെ വന്‍വിമര്‍ശനം ഉയര്‍ന്നിരുന്നു. കനേഡിയന്‍ കുമാര്‍ എന്നുവരെ അദ്ദേഹത്തെ ട്രോളിയിരുന്നു. പൗരത്വവുമായി ബന്ധപ്പെട്ടുണ്ടായ പ്രതികരണങ്ങള്‍ വളരെയേറെ വേദനിപ്പിച്ചുവെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. മാന്ദ്യത്തെത്തുടര്‍ന്ന് 40% വരെ താന്‍ പ്രതിഫലം കുറച്ചെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. ഈ വര്‍ഷം താരത്തിന്റെ നാല് സിനിമകളാണ് പരാജയപ്പെട്ടത്.

ഒരു വര്‍ഷത്തില്‍ താന്‍ വളരെയധികം സിനിമകള്‍ ഏറ്റെടുക്കുന്നുവെന്ന വിമര്‍ശനത്തിനും പരിപാടിയില്‍ അക്ഷയ് കുമാര്‍ മറുപടി പറഞ്ഞു. 'ഞാന്‍ വര്‍ഷത്തില്‍ നാല് സിനിമകള്‍ ചെയ്യുന്നു. ഞാന്‍ പരസ്യങ്ങള്‍ ചെയ്യുന്നു, ഉറപ്പാണ്. ആരില്‍ നിന്നും മോഷ്ടിക്കാതെ ഞാന്‍ ജോലി ചെയ്യുകയാണ്. അതില്‍ ആര്‍ക്കാണ് പ്രശ്‌നം എന്ന് മനസ്സിലാകുന്നില്ല. ആളുകള്‍ എന്നോട് ചോദിക്കുന്നു. നിങ്ങള്‍ എന്തിനാണ് നേരത്തെ എഴുന്നേല്‍ക്കുന്നത്? പക്ഷേ, രാവിലെ ഉണരാനുള്ളതല്ലെ. അതിനാല്‍ എന്താണ് തെറ്റ് ചെയ്യുന്നത് എനിക്ക് മനസിലാകുന്നില്ല. ഞാന്‍ ജോലി ചെയ്യും. ആവശ്യമെങ്കില്‍ 50 ദിവസവും ആവശ്യമെങ്കില്‍ 90 ദിവസവും ഞാന്‍ ജോലി ചെയ്യും' -അക്ഷയ് കുമാര്‍ പറഞ്ഞു.

Keywords:  News,National,India,Mumbai,Entertainment,Actor,Cinema,Bollywood,troll,Lifestyle & Fashion,Top-Headlines, Akshay Kumar on his Canadian passport, why he isn’t an Indian citizen yet: ‘I applied for it but pandemic happened’
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia