കൊച്ചി: (www.kvartha.com 07.12.2017) സിനിമാ സംബന്ധമായ കാര്യങ്ങളിൽ എപ്പോഴും സ്വന്തം നിലപാടുമായി രംഗത്ത് വരുന്ന നടനാണ് അജു വർഗീസ്. അതേസമയം സമൂഹത്തിലെ ചില പ്രശ്നങ്ങൾക്കും സമകാലിക സംഭവങ്ങൾക്കും തന്റെതായ അഭിപ്രായം രേഖപ്പെടുത്താനും താരം ശ്രമിക്കാറുണ്ട്. അത്തരത്തിൽ ഒരു അഭിപ്രായവുമായാണ് അജു വർഗീസ് വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുന്നത്.
മതത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ അരങ്ങേറുന്ന ചർച്ചകളും വാഗ്‌വാദങ്ങളും മുറുകിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ അജുവിന്റെ പ്രതികരണം വളരെ നല്ല രീതിയിൽ തന്നെയാണ് ആളുകൾ എടുത്തിരിക്കുന്നത്. പറയേണ്ടെന്ന് കരുതിയതാണ് പക്ഷെ സത്യം ആണെന്ന് തോന്നിയാൽ എല്ലാവരും കൂടെ നിൽക്കുമെന്ന് വിശ്വാസമുണ്ടെന്ന് പറഞ്ഞാണ് താരം ഫെയ്‌സ്ബുക്കിലൂടെ പ്രതികരണം അറിയിച്ചത്.
ഫെസ്യ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
'പറയേണ്ട എന്ന് കരുതിയതാ, പക്ഷെ സത്യം ആണെന്ന് തോന്നിയാൽ കൂടെ നിൽക്കും എന്ന വിശ്വാസത്തോടെ...
നമ്മുടെ പൂർവികന്മാരെ തമ്മിൽ തെറ്റിക്കാൻ ഉപയോഗിച്ച അതെ മാർഗം ഇന്നും പലരും നമ്മളിലും ഉപയോഗിക്കുന്നു.
DIVIDE AND RULE !!!
അതിനവർ അന്നും ഇന്നും കണ്ടെത്തിയ ഏറ്റവും മൂർച്ചയുള്ള ആയുധം ആയിരുന്നു മതം.
തിരിച്ചറിയാൻ വൈകുന്നുണ്ടോ നമ്മൾ? സ്കൂളുകളിൽ നിന്ന് പഠിച്ച ബാലപാഠങ്ങൾ മാത്രം ഓർത്താൽ മതി.
United we STAND, Divided we FALL !!!
(ഇവന് കിട്ടിയത് പോരെ എന്ന് ടൈപ്പ് ചെയ്യാൻ വരുന്നതിനു മുന്നേ, ഒരു വട്ടം കൂടി വായിച്ചു നോക്കും എന്ന് സമാധാനിക്കുന്നു)

Summary: Actor Aju Vargese speaks about Religion and today's problem with religion. He mentioned in his opinion that if i am correct hope you all will be with me.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.