Ajith's Birthday | തമിഴ് സൂപര്‍ താരം അജിത്തിന്റെ ജന്മദിനം ആഘോഷമാക്കി ആരാധകൻ; ഒരു രൂപയ്ക്ക് ബിരിയാണിയും പൊറോട്ടയും!
May 2, 2023, 15:19 IST
ADVERTISEMENT
ഉത്തമപാളയം (തമിഴ്നാട് ): (www.kvartha.com) തമിഴ് സൂപര്‍ താരം അജിത്തിന്റെ ജന്മ ദിനം ആഘോഷമാക്കി ഹോടെലുടമ. താരത്തിന്റെ 52-ാം പിറന്നാൾ ആഘോഷിച്ചത് തന്റെ ഹോടെലിൽ പാചകം ചെയ്ത പൊറോട്ടയും ബിരിയാണിയും ഒരു രൂപയ്ക്ക് നൽകിയാണ്. ചിന്നമന്നൂരിൽ വീരം എന്ന പേരിൽ റെസ്റ്റോറന്റ് നടത്തുന്ന കാളിദാസ് എന്നയാളാണ് ഈ സാഹസത്തിന് മുതിർന്നത്.
ഒരു രൂപ നല്കി ബിരിയാണിയും പൊറോട്ടയും വാങ്ങാൻ ആളുകൾ കൂട്ടമായി എത്തിയതോടെ റെസ്റ്റോറന്റിൽ തിരക്കായിരുന്നു. അജിത്തിന്റെ ജന്മദിനമായ മെയ് ഒന്നിന് ജനിച്ച 52 പേർക്ക് കേകുകളും വിതരണം ചെയ്തു. കുട്ടികളിലെ കൃഷി ശീലം വളർത്തുന്നതിനായി പച്ചക്കറി വിത്തുകളും വിതരണം ചെയ്തു.
അജിത് നായകനായി അഭിനയിക്കുന്ന തദ്വു എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ച് സിനിമ കണ്ട് വരുന്നവർക്ക് ഭക്ഷണത്തിന് 50 ശതമാനം കിഴിവും കാളിദാസ് റെസ്റ്റോറന്റിൽ നൽകിയിട്ടുണ്ട്. ഇളവ് ലഭിക്കണമെങ്കിൽ സിനിമ ടികറ്റ് കൗണ്ടറിൽ ഏൽപ്പിക്കണമെന്നു മാത്രം.
അജിത്തിന്റെ 61-ാം ചിത്രമായ തുനിവിന്റെ വിജയത്തിനായി റെസ്റ്റോറന്റിൽ നിന്നും 61 രൂപയ്ക്ക് മുകളിൽ ഭക്ഷണം കഴിക്കുന്നവർക്ക് സമ്മാന കൂപൺ നൽകിയിരുന്നു. നറുക്കെടുപ്പ് നടത്തി സമ്മാനവും വിതരണം ചെയ്തു. 61 ഇനങ്ങൾ സമ്മാനമായി നൽകിയിരുന്നു.
Keywords: News, National, Cinema, Actor, Birth Day, Cake, Agriculture, Ajith's Birthday: Biryani and Porotta for a Rupee!
< !- START disable copy paste -->

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Follow Kvartha
Stay connected with the latest Malayalam news, breaking updates and local stories.
Follow us on Facebook →