വോട് ചെയ്യാനെത്തിയ അജിത്തിനേയും ശാലിനിയേയും വിടാതെ ആരാധകര്‍; ഒടുവില്‍ സെല്‍ഫി ഭ്രമം അതിരുകടന്നു; ആരാധകന്റെ ഫോണ്‍ തട്ടിപ്പറിച്ച് താരം
Apr 6, 2021, 13:30 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 06.04.2021) തെരഞ്ഞെടുപ്പിന് വോട് ചെയ്യാനെത്തിയ അജിത്തിനെ വളഞ്ഞ് ആരാധകര്‍. ഭാര്യ ശാലിനിയ്ക്കൊപ്പമാണ് അജിത്ത് വോട് ചെയ്യാനെത്തിയത്.ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് തന്നെ താരം വോട്ടുചെയ്യാന്‍ എത്തിയിരുന്നു. അതിനിടെ ഒരുകൂട്ടം ആളുകള്‍ താരത്തിന്റെ ചിത്രം പകര്‍ത്താന്‍ ചുറ്റും കൂടി.
സെല്‍ഫിയെടുക്കാനായിരുന്നു മിക്കവരുടെയും ശ്രമം. ഒടുവില്‍ ക്ഷമനശിച്ച അജിത്ത് ഒരാളുടെ ഫോണ്‍ തട്ടിപ്പറിച്ച് തന്റെ ബോഡിഗാര്‍ഡിനെ ഏല്പിച്ചു. തിരക്കുകൂട്ടാതെ നീങ്ങി നില്‍ക്കണമെന്ന് അഭ്യര്‍ഥിച്ച അജിത്ത് ഒടുവില്‍ ഫോണ്‍ ആരാധകന് കൈമാറുന്നതും കാണാം. തിരുവാണ്മിയൂരിലെ ബൂതിലാണ് അജിത്ത് വോട് രേഖപ്പെടുത്താനെത്തിയത്. പൊലീസ് കാവലിനുണ്ടായിരുന്നുവെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് കോവിഡ് കാലത്ത് ആരാധകര്‍ താരത്തിന് ചുറ്റും കൂടിയത്.
Keywords: Ajith takes phone from maskless fan clicking pic with him in polling booth, Chennai, News, Politics, Assembly-Election-2021, Actor, Cinema, Mobile Phone, National, TamilNadu-Election-2021.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
