ബൈക് റേയിസിങ്ങും മാസ് സംഘട്ടനങ്ങളുമായി അജിത്ത്; 'വലിമൈ' ട്രെയിലെര്‍ പുറത്തുവിട്ടു

 



ചെന്നൈ: (www.kvartha.com 31.12.2021) നീണ്ട കാത്തിരിപ്പിനൊടുവില്‍ അജിത് നായകനാകുന്ന ഏറ്റവും ചിത്രമായ 'വലിമൈ'യുടെ ട്രെയിലെര്‍ പുറത്തുവിട്ടു. സോണി മ്യൂസിക് തങ്ങളുടെ യുട്യൂബ് ചാനലിലൂടെയാണ് ട്രെയിലെര്‍ പുറത്തുവിട്ടത്. മാസ് ആക്ഷന്‍ മൂവിയാണെന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്. 

രണ്ടര വര്‍ഷത്തിന് ശേഷം എത്തുന്ന അജിത് ചിത്രമാണ് വലിമൈ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബൈക് റേയിസിങ്ങ് ഉള്‍പെടെ ആകാംക്ഷ ജനിപ്പിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ട്. പൊങ്കല്‍ ചിത്രമായി സിനിമ തിയറ്ററുകളില്‍ എത്തുമെന്ന് സിനിമയുടെ നിര്‍മാതാവ് ബോണി കപൂര്‍ വ്യക്തമാക്കിയിരുന്നു. 

ബൈക് റേയിസിങ്ങും മാസ് സംഘട്ടനങ്ങളുമായി അജിത്ത്; 'വലിമൈ' ട്രെയിലെര്‍ പുറത്തുവിട്ടു


മൂന്നു മാസം മുമ്പ് റഷ്യയിലാണ് വലിമൈയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രം എഴുതിയിരിക്കുന്നതും സംവിധാനം ചെയ്തിരിക്കുന്നതും എച് വിനോദാണ്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റെര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. കിടിലന്‍ ആക്ഷന്‍ രംഗങ്ങളോട് കൂടിയാണ് ചിത്രം എത്തുന്നത്. 

അജിത്തും, വിനോദും ബോണി കപൂറും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് വലിമൈ. തമിഴ്നാട്ടിലെ തിയേറ്റര്‍ വിതരണാവകാശം റൊമിയോ പിക്ചേഴ്സിന്റെ രാഹുലും ഗോപുരം സിനിമയും സ്വന്തമാക്കിയിരുന്നു. ചിത്രം ഒടിടിലൂടെയല്ല തിയറ്ററില്‍ തന്നെയാകും സിനിമ റിലീസ് ചെയ്യുക എന്ന് നേരത്തെ വലിമൈയുടെ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

Keywords:  News, National, India, Chennai, Cinema, Entertainment, Ajith Kumar’s electrifying ‘Valimai’ trailer arrives in style!
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia