ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തി; അജയ് ദേവ്ഗണിനെ വീട്ടില്‍ കയറ്റില്ലെന്ന് കാജോള്‍

 


മുംബൈ: (www.kvartha.com 25.09.2018) ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തിയതിന് അജയ് ദേവ്ഗണിനെ വീട്ടില്‍ കയറ്റില്ലെന്ന് ഭാര്യയും നടിയുമായ കാജോള്‍. ട്വിറ്ററില്‍ തന്റെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തിയതാണ് കാജോളിനെ ചൊടിപ്പിച്ചത്.

'കാജോള്‍ ഇന്ത്യയ്ക്ക് പുറത്താണ്. ഈ വാട്‌സാപ്പ് നമ്പറില്‍ ബന്ധപ്പെടൂ' എന്നെഴുതിയ ട്വീറ്റ് ആണ് അജയ് പോസ്റ്റ് ചെയ്തത്. ട്വീറ്റ് വൈറലായതോടെ പലരും ആ നമ്പറില്‍ കാജോളിനെ വിളിക്കാന്‍ തുടങ്ങി.

ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തി; അജയ് ദേവ്ഗണിനെ വീട്ടില്‍ കയറ്റില്ലെന്ന് കാജോള്‍

കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം ട്വീറ്റ് ഒരു പ്രാങ്ക് (കുസൃതി)ആയിരുന്നു എന്ന് കുറിച്ച് അജയ് വീണ്ടും രംഗത്തെത്തി.

'സിനിമാ സെറ്റുകളില്‍ കുസൃതികള്‍ ഒപ്പിക്കുന്ന കാലം കഴിഞ്ഞു പോയി. ഇനി നിങ്ങള്‍ക്കിട്ടാവാം എന്ന് കരുതി' എന്നാണ് അജയ് ദേവ്ഗണ്‍ ട്വിറ്ററില്‍ കുറിച്ചത്. ഈ ട്വീറ്റിന് ചൊവ്വാഴ്ച രാവിലെ മറുപടിയുമായി കാജോള്‍ രംഗത്തെത്തുകയായിരുന്നു.

'ഇപ്പോള്‍ കുസൃതി ഒപ്പിക്കുന്നത് സ്റ്റുഡിയോയ്ക്ക് പുറത്താണെന്ന് തോന്നുന്നു, പക്ഷേ അതിനൊക്കെ വീട്ടില്‍ നോ എന്‍ട്രി ആണ് കേട്ടോ' എന്നായിരുന്നു കാജോളിന്റെ മറുപടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ajay Devgn's 'Leaks' of Kajol's WhatsApp Number Has Turned into Gold Mine of Memes, Mumbai, News, Bollywood, Twitter, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia