കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യവുമായി നടന്ന ഏറ്റുമുട്ടല്‍ സിനിമയാകുന്നു

 


ADVERTISEMENT

മുംബൈ: (www.kvartha.com 05.07.2020) ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ സംഘര്‍ഷത്തിനിടെ വീരമൃത്യുവരിച്ച ഇന്ത്യന്‍ സൈനികരുടെ ത്യാഗത്തെക്കുറിച്ച് സിനിമ വരുന്നു. അജയ് ദേവ്ഗണ്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ചൈനയുമായുള്ള സംഘര്‍ഷത്തില്‍ വീരമൃത്യു വരിക്കേണ്ടി വന്ന സൈനികരുടെ ത്യാഗത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

വലിയ ക്യാന്‍വാസിലുള്ള ഒരു ചിത്രമായിരിക്കും ഇത്. അജയ് ദേവ്ഗണ്‍ ഫിലിംസും സെലക്റ്റ് മീഡിയ ഹോള്‍ഡിംഗ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അജയ് ദേവ്ഗണ്‍ അറിയിച്ചിട്ടില്ല. കാസ്റ്റിങ്ങുള്‍പ്പെടെയുള്ള ജോലികള്‍ അന്തിമഘട്ടത്തിലാണ്. അജയ് ദേവ്ഗണ്‍ സിനിമയില്‍ അഭിനയിക്കുമോയെന്ന കാര്യം വ്യക്തമായിട്ടില്ല.

കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യവുമായി നടന്ന ഏറ്റുമുട്ടല്‍ സിനിമയാകുന്നു

ജൂണ്‍ 15-ന് ആണ് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ ചൈനീസ് സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ ഇരുപത് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്.

Keywords: News, National, India, Mumbai, Story, Film, Cinema, Bollywood, Entertainment, Ajay Devgn announces film on India-China clash in Galwan Valley
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia