'അജഗജാന്തരം' ആദ്യമെത്തും; തിയറ്ററുകൾ തുറക്കാൻ കാത്തിരിപ്പോടെ ആരാധകർ
Oct 5, 2021, 21:29 IST
കൊച്ചി: (www.kvartha.com 05.10.2021) കോവിഡ് രണ്ടാം തരംഗത്തിന് ശേഷം 50 ശതമാനം പ്രവേശനമടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഒക്ടോബർ 25നാണ് സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുക. തിയറ്ററുകള്‍ തുറന്നാലുടനെ മലയാളത്തില്‍ നിന്നെത്തുന്ന ആദ്യ റിലീസ് ടിനു പാപ്പച്ചന്‍റെ സംവിധാനത്തില്‍ ആന്‍റണി വര്‍ഗീസ് നായകനാവുന്ന 'അജഗജാന്തരം' ആണെന്നാണ് റിപോർടുകൾ.
റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചിത്രം പൂജ റിലീസ് ആയി എത്തുമെന്ന് നിര്‍മാതാക്കള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പൂജ അവധി ദിനങ്ങള്‍ക്ക് ശേഷം മാത്രമേ കേരളത്തിലെ തിയറ്ററുകള്‍ തുറക്കൂ. സര്‍കാരിന്‍റെ പ്രഖ്യാപനത്തിന് മുന്‍പായിരുന്നു ചിത്രം പൂജ റിലീസ് ആയിരിക്കുമെന്ന അണിയറക്കാരുടെ പ്രഖ്യാപനം വന്നത്.
എന്നിരുന്നാലും മലയാളത്തിലെ ആദ്യ റിലീസ് ഈ ചിത്രം തന്നെയായിരിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളും അഭിപ്രായപ്പെടുന്നത്. തിയറ്റര്‍ തുറന്ന ശേഷമുള്ള ആദ്യ വെള്ളിയാഴ്ചയായ 29ന് തന്നെ ചിത്രം എത്തിയേക്കുമെന്ന് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്‍തു.

'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' എന്ന ചിത്രത്തിനുശേഷം ടിനു പാപ്പച്ചനും ആന്‍റണി വര്‍ഗീസും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. അർജുൻ അശോകന്‍, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബുമോൻ അബ്‍ദുസമദ്, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഒരു ഉത്സവപ്പറമ്പിലേക്ക് ഒരു ആനയും പാപ്പാനും എത്തുന്നതും തുടർന്നുള്ള 24 മണിക്കൂറിൽ അവിടെ നടക്കുന്ന ആകാംക്ഷ നിറയ്ക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
Keywords: News, Kochi, Kerala, State, Top-Headlines, Entertainment, Cinema, Film, Actor, Malayalam, Ajagajantharam, Ajagajantharam will be first release from Malayalam after theatre opening.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.