'ദി ഗ്രേറ്റ് ഇന്ത്യന്‍ കിചണ്‍'; നിമിഷ സജയന് പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്റെ തമിഴ് റീമേകില്‍ നായികയാകാന്‍ ഐശ്വര്യ രാജേഷ്, പ്രധാന ലൊകേഷന്‍ കാരക്കുടി
Feb 24, 2021, 10:15 IST
ചെന്നൈ: (www.kvartha.com 24.02.2021) കൈകാര്യം ചെയ്ത വിഷയത്തിന്റെ പ്രാധാന്യവും അവതരണത്തിലെ മൂര്‍ച്ഛയും കൊണ്ട് ആദ്യദിനത്തില്‍ തന്നെ വലിയ പ്രേക്ഷകാഭിപ്രായം നേടുകയും ബിബിസി ഉള്‍പെടെ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെ ഇടംപിടിച്ച ചിത്രമാണ് 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിചണ്‍'. ബേബി സംവിധാനം ചെയ്ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിചണ്‍' ജനുവരി 15നാണ് റിലീസ് ചെയ്യപ്പെട്ടത്. ചിത്രം നീസ്ട്രീം എന്ന പുതിയ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.

ചിത്രത്തിന്റെ തമിഴ് റീമേക് വരുന്നു. നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തിന്റെ തമിഴ് റീമേകില്‍ ഐശ്വര്യ രാജേഷ് നായികയാവുമെന്നാണ് റിപോര്‍ട്.
കാരക്കുടിയാണ് ചിത്രത്തിന്റെ പ്രധാന ലൊകേഷനുകള്‍. പി ജി മുത്തയ്യയാണ് ക്യാമറ. രാജ്കുമാറാണ് ആര്‍ട് വിഭാഗം. സംഭാഷണം പട്ടുകോട്ടൈ പ്രഭാകര്‍. മലയാളത്തില്‍ ജിയോ ബേബി സംവിധാനം ചെയ്ത ഈ ചിത്രം തമിഴിലും തെലുങ്കിലും ഒരുക്കുന്നത് ജയംകൊണ്ടേന്‍, കണ്ടേന് കാതലൈ, സേട്ടൈ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കണ്ണനാണ്.
അതേസമയം തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരേ സമയം ഒരുക്കുന്ന ചിത്രത്തിലെ താരങ്ങളെ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Keywords: News, National, India, Chennai, Cinema, Mollywood, Kollywood, Tollywood, Entertainment, Actor, Actress, Aishwarya Rajesh in the Tamil remake of ‘The Great Indian Kitchen’
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.