ഐശ്വര്യ രാജേഷിൻറെ ബോളിവുഡ് ചിത്രം ജൂലൈയിലെത്തും

 


കൊച്ചി: (www.kvartha.com 17.06.2017) തെന്നിന്ത്യൻ നായിക ഐശ്വര്യ രാജേഷ് ബോളിവുഡിൽ അരങ്ങേറുന്ന ചിത്രം ജൂലൈയിൽ തിയേറ്ററുകളിലെത്തും. ഡാഡി എന്ന ചിത്രത്തിൽ അർജുൻ രാംപാലിന്റെ നായികയായാണ് ഐശ്വര്യയുടെ തുടക്കം. സഖാവ്, ജോമോന്റെ സുവിശേഷങ്ങൾ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് ഐശ്വര്യ രാജേഷ്.

ആഷിം അലുവാലിയ സംവിധാനം ചെയ്യുന്ന ചിത്രം അർജുൻ കപൂറും ആഷിം അലുവാലിയയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നു. 1970കളിലെ മുംബൈയെ പശ്ചാത്തലമാക്കി ഒരുക്കുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് ഡാഡി. അർജുൻ രാംപാൽ അധോലോക നായകന്റെ വേഷമാണ് അവതരിപ്പിക്കുന്നത്.
ഐശ്വര്യ രാജേഷിൻറെ  ബോളിവുഡ് ചിത്രം ജൂലൈയിലെത്തും

വട ചെന്നൈ, ധ്രുവനച്ചത്തിരം, ഇത് വേതാളം സൊല്ലും കഥൈ തുടങ്ങിവയാണ് ഐശ്വര്യയുടെ പുതിയ കോളിവുഡ് ചിത്രങ്ങൾ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Aishwarya Rajesh, the dusky powerhouse performer, is going places. She has bagged a plum Bollywood offer opposite Arjun Rampal, in a film directed by national award-winning filmmaker Ashim Ahluwalia of Miss Lovely fame.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia