അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും പിന്നാലെ ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു; ഇരുവരെയും മുംബൈ നാനാവതി ആശുപത്രിയിലേക്കു മാറ്റി; ബിഗ്ബിയുടെ ആരോഗ്യനില തൃപ്തികരം
Jul 12, 2020, 15:23 IST
മുംബൈ: (www.kvartha.com 12.07.2020) അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ബച്ചന്‍ കുടുംബത്തില്‍ കൂടുതല്‍ പേര്‍ക്ക് രോഗ സ്ഥിരീകരണം. നടിയും അഭിഷേക് ബച്ചന്റെ ഭാര്യയുമായ ഐശ്വര്യ റായ്, മകള്‍ ആരാധ്യ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരെയും മുംബൈ നാനാവതി ആശുപത്രിയിലേക്കു മാറ്റി. നേരത്തെ ഇരുവരുടെയും ആന്റിജന്‍ പരിശോധനാഫലം നെഗറ്റിവായിരുന്നു. കുടുംബത്തിലെ മറ്റൊരംഗമായ ജയാബച്ചന്റെ പരിശോധനാഫലവും നെഗറ്റീവ് ആയിരുന്നു.
അതിനിടെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി അധികൃതര്‍ അറിയിച്ചു. ചെറിയതോതിലുള്ള രോഗലക്ഷണങ്ങളേയുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അഭിഷേകിന്റെയും ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി നാനാവതി ആശുപത്രി ക്രിട്ടിക്കല്‍ കെയര്‍ മേധാവി ഡോ. അബ്ദുല്‍ സമദ് അന്‍സാരി അറിയിച്ചു. ലക്ഷണങ്ങള്‍ പുറത്തുവന്ന് 10-12 ദിവസങ്ങളിലാണ് രോഗം എത്രത്തോളം ശരീരത്തെ ബാധിച്ചുവെന്നു വ്യക്തമാവുക.
ബച്ചന് രോഗലക്ഷണങ്ങള്‍ കണ്ടിട്ട് 5-ാം ദിവസമാണിതെന്നും ഇതുവരെ കുഴപ്പമില്ലെന്നും ഇനിയുള്ള ഏഴുദിവസം സൂക്ഷ്മമായ നിരീക്ഷണത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് പോസിറ്റീവ് ആണെന്ന് ബച്ചന്‍ തന്നെയാണു ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ വിവരം സ്ഥിരീകരിച്ചു.
Keywords: Aishwarya Rai, daughter Aaradhya test positive for coronavirus, Mumbai, News, Health, Health & Fitness, hospital, Treatment, Aishwarya Rai, Abhishek Bachan, Amitabh Batchan, Daughter, Cinema, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.