വിവാഹവേദിയില്‍ അഭിഷേകിനും ഐശ്വര്യയ്ക്കുമൊപ്പം തകര്‍പന്‍ ഡാന്‍സുമായി ആരാധ്യ; വിഡിയോ വൈറല്‍

 


മുംബൈ: (www.kvartha.com 24.02.2021) ഐശ്വര്യ റായ് ബച്ചന്‍ അടുത്തിടെ കസിന്‍ ശ്ലോക ഷെട്ടിയുടെ വിവാഹത്തില്‍ ഭര്‍ത്താവ് അഭിഷേക് ബച്ചനും മകള്‍ ആരാധ്യയ്ക്കും ഒപ്പം പങ്കെടുത്തിരുന്നു. വിവാഹത്തില്‍ നിന്നുള്ള ബച്ചന്‍ കുടുംബത്തിന്റെ ഫോട്ടോകള്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ താരദമ്പതികളുടെ ആരാധകര്‍ മറ്റൊരു വിഡിയോ പ്രചരിപ്പിക്കുകയാണ്.

2008 ല്‍ പുറത്തിറങ്ങിയ ദസ്താനയിലെ ദേശി ഗേള്‍ എന്ന ഗാനത്തിന് ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങിനിടെ ബച്ചന്‍ കുടുംബം നൃത്തം ചെയ്യുന്ന വിഡിയോ ആണ് പുറത്തുവിട്ടത്. പ്രിയങ്ക ചോപ്ര, അഭിഷേക് ബച്ചന്‍, ജോണ്‍ അബ്രഹാം എന്നിവരായിരുന്നു ഈ ഗാനത്തിന് സിനിമയില്‍ ചുവടുകള്‍ വച്ചത്. വിവാഹവേദിയില്‍ അഭിഷേകിനും ഐശ്വര്യയ്ക്കുമൊപ്പം തകര്‍പന്‍ ഡാന്‍സുമായി ആരാധ്യ; വിഡിയോ വൈറല്‍

ചലച്ചിത്രങ്ങളില്‍ ഒന്നും മുഖം കാണിച്ചിട്ടില്ലെങ്കിലും ആരാധ്യ ബച്ചന്‍ ഇതിനോടകംതന്നെ തന്നെ നിരവധി ആരാധകരെ നേടിയെടുത്തിട്ടുണ്ട്. ഐശ്വര്യ റായ്ക്കും അഭിഷേക് ബച്ചനും ഒപ്പമുള്ള ആരാധ്യയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വളരെവേഗം പ്രചരിക്കാറുമുണ്ട്. ഇപ്പോഴിതാ അച്ഛനും അമ്മയ്ക്കും ഒപ്പം ദേശി ഗേളിലെ തകര്‍പന്‍ ഡാന്‍സുമായി എത്തിയിരിക്കുകയാണ് ആരാധ്യ. പരമ്പരാഗത വസ്ത്രം ധരിച്ചാണ് മൂവരും വേദിയില്‍ എത്തിയത്.

ഐശ്വര്യ കാണിച്ചുകൊടുക്കുന്ന ചുവടുകള്‍ അതേപടി അനുകരിക്കുകയാണ് കുഞ്ഞ് ആരാധ്യ. മൂവരും ഒന്നായി നൃത്തം ചെയ്തതോടെ കാണികളും ആവേശത്തിലായി. നിറഞ്ഞ കൈകളോടെയാണ് സദസ് ആരാധ്യയുടെ നൃത്തം ആസ്വദിച്ചത്. ഒമ്പതുവയസുകാരിയായ മകളുടെ നൃത്തച്ചുവടുകള്‍ കണ്ട് ഐശ്വര്യ ഏറെ സന്തോഷത്തോടെ ആരാധ്യയെ ചേര്‍ത്തു പിടിക്കുകയും ചെയ്തു.

ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെ വളരെ വേഗംതന്നെ വൈറല്‍ ആവുകയായിരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകം വിഡിയോ കണ്ടു കഴിഞ്ഞു. അച്ഛനും അമ്മയ്ക്കും ഒപ്പം തന്നെ കഴിവുകള്‍ മകള്‍ക്കും ഉണ്ട് എന്നാണ് പ്രതികരണങ്ങള്‍.

Keywords:  Aishwarya Rai dances to Desi Girl with Abhishek Bachchan and Aaradhya at family wedding, Mumbai, News, Bollywood, Cinema, Aishwarya Rai, Abhishek Bachan, Marriage, Dance, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia