രൂപത്തിലും ഭാവത്തിലും നോട്ടത്തിലും എല്ലാം ഐശ്വര്യ റായി തന്നെ; വൈറലായി പാകിസ്ഥാനില്‍ നിന്നുള്ള ആംന ഇമ്രാന്റെ ചിത്രങ്ങള്‍
Mar 1, 2021, 20:12 IST
ഇസ്ലാമാബാദ്: (www.kvartha.com 01.03.2021) ബോളിവുഡ് താരവും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യ റായിയുടെ രൂപസാദൃശ്യം കൊണ്ട് പ്രശസ്തരായ നിരവധിപേരുണ്ട്. ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് ഒരാള്‍ കൂടി ഇടം നേടിയിരിക്കുന്നു. ഐശ്വര്യയുടെ രൂപ സാദൃശ്യം കൊണ്ട് സോഷ്യല്‍ ലോകത്ത് തരംഗം തീര്‍ക്കുകയാണ് ഈപ്പോള്‍ പാകിസ്ഥാന്‍ സ്വദേശി ആംന ഇമ്രാന്‍.
ആംനയുടെ ചിത്രങ്ങള്‍ കണ്ട് സുഹൃത്തുക്കള്‍ ഐശ്വര്യ റായിയെപ്പോലെ തോന്നിക്കുന്നതായി കമന്‍ഡ് ചെയ്തിരുന്നു. ഇതോടെ മേക്കപ്പിലും കോസ്റ്റ്യൂമിലും ഐശ്വര്യയെ അനുകരിച്ച് ആംന വിഡിയോ ചെയ്യാന്‍ തുടങ്ങി. വൈകാതെ ഇന്ത്യയിലുള്ള ഐശ്വര്യ റായി ആരാധകര്‍ ആംനയെ ഏറ്റെടുത്തു.
ആംനയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഐശ്വര്യ റായിയുമായുള്ള രൂപ സാദൃശ്യം കൊണ്ട് തൊടുപുഴ സ്വദേശിനി അമൃത സജു നേരത്തെ വൈറലായിരുന്നു. അമൃത ചെയ്ത ഐശ്വര്യയുടെ സിനിമിയിലെ രംഗങ്ങള്‍ മികച്ച അഭിപ്രായങ്ങള്‍ നേടുകയും ചെയ്തു.
Keywords: Aishwarya Rai Bachchan's Pakistani doppelganger Aamna Imran has an Indian connection, find out here, Islamabad, News, Cinema, Aishwarya Rai, Social Media, Pakistan, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.