ഐശ്വര്യാ റായിയും അനിൽ കപൂറും വീണ്ടും ഒരുമിക്കുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 07.06.2017) നീണ്ട പതിനേഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യാ റായിയും അനിൽ കപൂറും ഒരുമിക്കുന്നു. രാകേഷ് ഓംപ്രകാശ് മിശ്രയുടെ പുതിയ ചിത്രമായ ഫാനി ഖാനു വേണ്ടിയാണ് ഇവർ വീണ്ടുമെത്തുന്നത്. 2000ൽ റിലീസ് ചെയ്ത ഡച്ച് ചിത്രമായ എവരി ബെഡീസ് ഫേമസിന്റെ റീമേക്കാണ് ഫാനി ഖാൻ.

മകൾക്ക് സംഗീത മത്സരത്തിൽ വിജയിക്കാനായി മത്സരാർത്ഥികളെ തട്ടിക്കൊണ്ടുപോകുന്ന രക്ഷാകർത്താക്കളുടെ കഥ പറയുന്ന ചിത്രമാണ് എവരി ബെഡീസ് ഫേമസ്. ഡച്ച് ഇംഗ്ലീഷ് സംവിധായകനായ ഡൊമനിക് ഡെറ്യൂഡറിക് ഒരുക്കിയ ചിത്രമായിരുന്നു ഇത്. എവരി ബെഡീസ് ഫേമസ് ബോളിവുഡിലെത്തുമ്പോൾ തിരക്കഥയിൽ ഇന്ത്യൻ സാഹചര്യത്തിന് അനുസരിച്ച് മാറ്റങ്ങളുണ്ടാകുമെന്ന് രാകേഷ് ഓംപ്രകാശ് മിശ്ര പറഞ്ഞു.

ദിൽ ഥഡ്കൻ ദോ എന്ന ചിത്രമാണ് അനിൽ കപൂറിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. രൺവീർ സിംഗ് നായകനായ ചിത്രത്തിൽ അച്ഛൻ കഥാപാത്രമായിരുന്നു അനിലിന്. രൺബീർ കപൂറിനൊപ്പം കരൺ ജോഹർ സംവിധാനം ചെയ്ത യേ ദിൽ ഹെ മുഷ്കിൽ എന്ന ചിത്രത്തിലാണ് ഐശ്വര്യ ഒടുവിൽ അഭിനയിച്ചത്.
ഐശ്വര്യാ റായിയും അനിൽ കപൂറും വീണ്ടും ഒരുമിക്കുന്നു

ദിൽ ആപ്കെ പാസ് ഹെയിലാണ്  ഐശ്വര്യയും അനിലും അവസാനമായി ഒന്നിച്ചത്. 1999ൽ ഇരുവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച താൽ  വലിയ ഹിറ്റായിരുന്നു. പാട്ടുകളും തരംഗമായി. താലിൽ നായകൻ അക്ഷയ് ഖന്നയായിരുന്നെങ്കിലും കൈയടി നേടിയത് അനിൽ കപൂറിന്റെ വിക്രാന്ത് കപൂറെന്ന കഥാപാത്രമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Aishwarya Rai Bachchan has signed Rakyesh Omprakash Mehra's next film Fanney Khan opposite Anil Kapoor. Aishwarya was last seen in Karan Johar's Ae Dil hai Mushkil co-starring Ranbir Kapoor.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia