SWISS-TOWER 24/07/2023

Aishwarya Rai | 'നിങ്ങളുടെ ഊഷ്മളമായ ആശംസകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും സ്‌നേഹം'; പൊന്നിയിന്‍ സെല്‍വന്‍ പ്രദര്‍ശനത്തിനൊരുങ്ങുമ്പോള്‍ പ്രേക്ഷകരോട് നന്ദി പറഞ്ഞ് ഐശ്വര്യ റായി ബച്ചന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



മുംബൈ: (www.kvartha.com) തന്റെ ഏറ്റവും പുതിയ ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിന്റെ മുന്നോടിയായി പ്രേക്ഷകരോട് നന്ദി പറഞ്ഞ് ഐശ്വര്യ റായി ബച്ചന്‍. ഇന്‍ഡ്യന്‍ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'പൊന്നിയിന്‍ സെല്‍വന്‍' ആണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. 
Aster mims 04/11/2022

സംവിധായകന്‍ മണിരത്‌നത്തിന്റ സ്വപ്ന ചിത്രമായ പൊന്നിയിന്‍ സെല്‍വന്റെ ഒന്നാം ഭാഗം സെപ്റ്റംബര്‍ 30 ആണ് തിയേറ്ററുകളില്‍ എത്തുന്നത്. തെന്നിന്‍ഡ്യന്‍ സിനിമാ ലോകം ഒന്നടങ്കമെത്തുന്ന ചിത്രത്തില്‍ ഐശ്വര്യ റായ് ബച്ചന്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നടി തെന്നിന്‍ഡ്യന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

പൊന്നിയിന്‍ സെല്‍വന്‍ പ്രദര്‍ശനത്തിനൊരുങ്ങുമ്പോള്‍ പ്രേക്ഷകരോട് നന്ദി പറഞ്ഞ് ഐശ്വര്യ റായി ബച്ചന്‍. തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആരാധകരോട് നന്ദി പറഞ്ഞത്.

Aishwarya Rai | 'നിങ്ങളുടെ ഊഷ്മളമായ ആശംസകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും സ്‌നേഹം'; പൊന്നിയിന്‍ സെല്‍വന്‍ പ്രദര്‍ശനത്തിനൊരുങ്ങുമ്പോള്‍ പ്രേക്ഷകരോട് നന്ദി പറഞ്ഞ് ഐശ്വര്യ റായി ബച്ചന്‍


'നിങ്ങളുടെ സ്‌നേഹത്തിനും ഊഷ്മളമായ ആശംസകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി...  എപ്പോഴും ഒരുപാട് സ്‌നേഹം'- താരം കുറിച്ചു. നടിയുടെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 

500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഐശ്വര്യ റായി ബച്ചന്‍, തൃഷ, വിക്രം, ജയംരവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദുലിപാല, ജയചിത്ര  എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Keywords:  News,National,India,Mumbai,Entertainment,Aishwarya Rai,Bollywood,Cinema, Theater, Aishwarya Rai Bachchan pens a gratitude note for all the warmth and love for Ponniyin Selvan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia