കോവിഡ്-19; ഐശ്വര്യ റായിക്കും മകള്‍ ആരാധ്യക്കും രോഗമുക്തി; അമിതാഭ് ബച്ചനും അഭിഷേകും ചികിത്സയില്‍ തുടരും

 



മുംബൈ: (www.kvartha.com 27.07.2020) കോവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് നടി ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്കും രോഗമുക്തി. ഇരുവരും ആശുപത്രി വിട്ടു. ഇവരുടെ പരിശോധന ഫലം നെഗറ്റീവായ വിവരം ഐശ്വര്യയുടെ ഭര്‍ത്താവ് അഭിഷേക് ബച്ചനാണ് ട്വീറ്റ് ചെയ്തത്.

കോവിഡ്-19; ഐശ്വര്യ റായിക്കും മകള്‍ ആരാധ്യക്കും രോഗമുക്തി; അമിതാഭ് ബച്ചനും അഭിഷേകും ചികിത്സയില്‍ തുടരും

എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹാന്വേഷണങ്ങള്‍ക്കും നന്ദി.... കോവിഡ് പരിശോധനഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ഐശ്വര്യയും ആരാധ്യയും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി വീട്ടിലേക്ക് മടങ്ങി. ഞാനും അച്ഛനും തുടര്‍ന്നും ആശുപത്രിയില്‍ മെഡിക്കല്‍ സംഘത്തിന്റെ പരിചരണത്തില്‍ തുടരും - ശുഭവാര്‍ത്ത പങ്കുവച്ചു കൊണ്ട് അഭിഷേക് ട്വിറ്ററില്‍ കുറിച്ചു.

രോഗബാധിതനായ അമിതാഭ് ബച്ചനാണ് ആദ്യം വിവരം ആരാധകരോട് പറഞ്ഞത്. പിന്നീട് അഭിഷേകിനും ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. അമിതാഭ് ബച്ചന്റെ ഭാര്യ ജയ ബച്ചന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു.

മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, ആരാധ്യ എന്നിവര്‍ കോവിഡ് രോഗത്തിന് ചികിത്സ തേടി അഡ്മിറ്റായത്.
 
Keywords: News, National, India, Mumbai, Actor, Actress, Cinema, Bollywood, Entertainment, Health, Hospital, Abhishek Bachan, Amitabh Bachchan, Aishwarya Rai, COVID-19, Aishwarya Rai, Aaradhya discharged from hospital as they test negative for Covid-19, Amitabh, Abhishek still admitted
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia