SWISS-TOWER 24/07/2023

ആഷിക് അബു ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ടോവിനോയുടെ നായികയാകുന്നു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 22.05.2017) ആഷിഖ് അബുവിന്‍റെ പുതിയ ചിത്രത്തിൽ ടോവിനോ തോമസ് നായകനാവും. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന നിവിൻ പോളി ചിത്രത്തിലെ നായികയാണ് ഐശ്വര്യ ലക്ഷ്മി. അൽതാഫ് സലിം സംവിധാനം ചെയ്യുന്ന ഈ ചിത്രം തിയേറ്ററുകളിൽ എത്തിയിട്ടില്ല. ഇതിന് മുമ്പാണ് ഐശ്വര്യക്ക് പുതിയ അവസരം കിട്ടിയിരിക്കുന്നത്.

ശ്യാം പുഷ്കരനും ദിലീഷ് നായരുമാണ് ചിത്രത്തിന് കഥയും തിരക്കഥയുമൊരുക്കുന്നത്. ചിത്രത്തിലെ നായികയായി ഐശ്വര്യയെ നിശ്ചയിച്ചുവെന്ന് ഇരുവരും പറഞ്ഞു. നഗരത്തിലെ പ്രണയമാണ് കഥാ പശ്ചാത്തലം.

കൊച്ചിയിലും മധുരയിലുമായി ചിത്രീകരണം ഉടൻ തുടങ്ങും. ആഷിഖ് അബു ചിത്രത്തിൽ അഭിനയിക്കാൻ കഴിയുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് ഐശ്വര്യ പറഞ്ഞു.

ആഷിക് അബു ചിത്രത്തിൽ  ഐശ്വര്യ ലക്ഷ്മി ടോവിനോയുടെ നായികയാകുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Nivin Pauly's next movie Njandukalude Naattil Oru Idavela, directed by Althaf Salim has not hit the screens yet but its leading lady Aishwarya Lekshmi has already bagged her next project.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia