എംജിആറിനെ മോശമായി ചിത്രീകരിച്ചു; സംവിധായകന്‍ പാ രഞ്ജിത്തിനും ആമസോണിനും നോടീസ് അയച്ച് എഐഎഡിഎംകെ
Aug 17, 2021, 11:42 IST
ചെന്നൈ: (www.kvartha.com 17.08.2021) മുന്‍ മുഖ്യമന്ത്രി എം ജി രാമചന്ദ്രനെ(എംജിആര്‍) മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് 'സാര്‍പട്ട പരമ്പര' എന്ന ചിത്രത്തിന്റെ സംവിധായകന്‍ പാ രഞ്ജിത്തിന് നോടീസ് അയച്ച് അണ്ണാ ഡ്രാവിഡ മുന്നേറ്റ കഴകം. പടം റിലീസ് ചെയ്ത ആമസോണ്‍ പ്രൈം വിഡിയോയ്ക്കും നിര്‍മാതാവിനും സിനിമയിലെ വിവിധ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആരോപിച്ച് നോടീസ് അയച്ചു. ഡി എം കെയുടെ പ്രചാരണ ചിത്രം എന്ന നിലയിലാണ് സാര്‍പട്ട പരമ്പരയെന്നും എ ഐ എ ഡി എം കെ ആരോപിക്കുന്നു.

ഗുസ്തിയുമായി എം ജി ആറിന് ബന്ധമില്ല എന്ന നിലയിലാണ് ചിത്രം പറയുന്നത്. ഡി എം കെയെ ഉയര്‍ത്തിക്കാട്ടുന്നു. മദ്യനിരോധനം കൊണ്ടുവന്നയാളാണ് എം ജി ആര്‍. ഇതില്‍ നിന്നെല്ലാം വിരുദ്ധമായി എം ജി ആറിനെ ചിത്രീകരിക്കുതായി നോടീസ് ആരോപിക്കുന്നു. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ നിയമ നടപടിയിലേക്ക് നീങ്ങുമെന്നാണ് എ ഐ എ ഡി എം കെ നേതാവ് ജയകുമാര്‍ പറയുന്നത്.
ചെന്നൈയിലെ ബോക്‌സിംഗ് സംഘങ്ങളുടെ പകയും, ദ്രാവിഡ രാഷ്ട്രീയവും എല്ലാം അടിയന്തരാവസ്ഥ കാലത്തിന്റെ പശ്ചാത്തലത്തിലാണ് 'സാര്‍പട്ട പരമ്പര' എന്ന ചിത്രം പറയുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.