ഇതെന്റെ സാങ്കല്‍പിക വിവാഹം; വധുവിനെ പോലെ അണിഞ്ഞൊരുങ്ങി അഹാന കൃഷ്ണ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 17.03.2021) മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ അഹാന കൃഷ്ണകുമാര്‍. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അഹാന മലയാള സിനിമയില്‍ അരങ്ങേറിയത്. പിന്നീട് വളരെ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ടു തന്നെ മലയാളത്തിലെ മുന്‍നിര താരങ്ങളില്‍ ഒരാളായി അഹാന മാറി.

ഇന്‍സ്റ്റഗ്രാമിലെയും യൂട്യൂബിലെയുമെല്ലാം തിളങ്ങുന്ന താരമാണ് അഹാന. വളരെ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ടു തന്നെ വലിയൊരു ആരാധകവൃന്ദത്തെ നേടിയെടുക്കാനും അഹാനയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ഒരു വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ അഹാനയുടെ ചിത്രങ്ങളാണ് ശ്രദ്ധ കവരുന്നത്. ഒരു ബ്രൈഡല്‍ ഷൂട്ടില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. ഇതെന്റെ സാങ്കല്‍പിക വിവാഹം; വധുവിനെ പോലെ അണിഞ്ഞൊരുങ്ങി അഹാന കൃഷ്ണ
Aster mims 04/11/2022 'സാങ്കല്‍പികമായൊരു ക്രിസ്ത്യന്‍ വെഡ്ഡിംഗ് നടന്നു, അതില്‍ നിന്നുള്ള ചിത്രങ്ങള്‍,' എന്ന അടിക്കുറിപ്പോടെയാണ് അഹാന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. വെള്ള സാരിയില്‍ അതി സുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്. അസ്സല്‍ ഒരു മണവാട്ടിയായി താരം അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന്റെ താഴെ വന്നു കൊണ്ടിരിക്കുന്നത്. താരം അതി സുന്ദരി ആയിട്ടുണ്ട് എന്നാണ് ആരാധകര്‍ എല്ലാം തന്നെ ഒരുപോലെ അഭിപ്രായപ്പെടുന്നത്. ഇനിയെന്നാണ് വിവാഹം എന്നാണ് എല്ലാവരും ഒരു പോലെ ചോദിക്കുന്നത്.

അടുത്തിടെ യുകുലെലെ (ukulele) എന്ന സംഗീതോപകരണം വായിക്കുന്ന ഒരു വിഡിയോ അഹാന പങ്കുവച്ചിരുന്നു. വിജയ് ചിത്രം 'മാസ്റ്ററി'ലെ 'ലെറ്റ് മി ടെല്‍ യൂ ആള്‍ എ കുട്ടി സ്റ്റോറി' എന്നു തുടങ്ങുന്ന ഗാനമാണ് അഹാന പാടുന്നത്. യുകുലെലെ പഠിക്കുകയാണ് താനിപ്പോള്‍ എന്നാണ് താരം കുറിച്ചത്. ഫാത്വിമ ഹക്കീം എന്ന സുഹൃത്ത് സമ്മാനിച്ചതാണ് അഹാനയ്ക്ക് ഈ യുകുലെലെ.

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്‌റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ 'അടി'യില്‍ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ചിത്രീകരണം പൂര്‍ത്തിയായപ്പോഴാണ് അഹാനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഷൈന്‍ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'വരനെ ആവശ്യമുണ്ട്,' 'മണിയറയിലെ അശോകന്‍', 'കുറുപ്പ്,' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ നിര്‍മിക്കുന്ന ചിത്രമാണ് 'അടി.' 'ലില്ലി,' 'അന്വേഷണം' എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് 'അടി' സംവിധാനം ചെയ്യുന്നത്. ഷെയ്ന്‍ നിഗം ചിത്രം 'ഇഷ്‌കി'ന്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ് 'അടി'യ്ക്ക് തിരക്കഥ ഒരുക്കുന്നത്.

ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും അഭിനയിക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോവിന്ദ് വസന്ത, ഛായാഗ്രഹണം ഫായിസ് സിദ്ധിഖ്, എഡിറ്റിംഗ് നൗഫല്‍, കോസ്റ്റ്യൂം സ്റ്റെഫി സേവ്യര്‍, ആര്‍ട് സുഭാഷ് കരുണ്‍, മേക്കപ്പ് രഞ്ജിത് ആര്‍ എന്നിവര്‍ നിര്‍വഹിച്ചിരിക്കുന്നു. ആലുവയിലും പരിസര പ്രദേശങ്ങളിലുമായി അന്‍പത് ദിവസങ്ങള്‍ കൊണ്ടാണ് 'അടി'യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

Keywords:  Ahaana Krishna's new bridal photoshoot pics goes viral on social media, Kochi, News, Cinema, Actress, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script