Ahaana Krishna | '2 വര്‍ഷം മുമ്പ് ഉപേക്ഷിച്ചുപോയ എന്റെ ഹൃദയത്തിന്റെ ഭാഗം തിരഞ്ഞ് വീണ്ടുമെത്തിയിരിക്കുന്നു'; മാലിദ്വീപില്‍ നിന്ന് നീല നീന്തല്‍ വസ്ത്രത്തില്‍ അഹാന കൃഷ്ണ
Jun 21, 2022, 16:01 IST
കൊച്ചി: (www.kvartha.com) മലയാളത്തിന്റെ യുവതാരങ്ങളില്‍ ഒരാളാണ് അഹാന കൃഷ്ണ. സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരത്തിന്റെ ഫോടോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അഹാന പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ചയാകുന്നത്. മാലിദ്വീപില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം മാലദ്വീപില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നീല നീന്തല്‍ വസ്ത്രത്തില്‍ ശരിക്കും ആരാധകരെ അമ്പരിപ്പിക്കുകയാണ് അഹാന കൃഷ്ണ. എന്തായാലും അഹാന കൃഷ്ണയുടെ ഫോടോകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
'രണ്ട് വര്‍ഷം മുമ്പ് ഉപേക്ഷിച്ചുപോയ എന്റെ ഹൃദയത്തിന്റെ ഭാഗം തിരഞ്ഞ് ഈ സ്വര്‍ഗത്തില്‍ വീണ്ടുമെത്തിയിരിക്കുന്നു. അവിടമാണ് മാലദ്വീപ്' എന്നാണ് ഫോടോയ്ക്ക് തലക്കെട്ടായി അഹാന എഴുതിയിരിക്കുന്നത്.
രാജീവ് രവിയുടെ സംവിധാനത്തിലുള്ള ചിത്രം 'ഞാന്‍ സ്റ്റീവ് ലോപ്പസി'ല്‍ 'അഞ്ജലി' എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള', 'ലൂക്ക', 'പതിനെട്ടാം പടി', 'പിടികിട്ടാപ്പുള്ളി' എന്നീ ചിത്രങ്ങളിലും അഹാനയുടേതായി പുറത്തെത്തി. 'നാന്‍സി റാണി', 'അടി' എന്നിവയാണ് അഹാന അഭിനയിച്ചതില്‍ പുറത്തുവരാനുള്ള ചിത്രങ്ങള്‍.
അഹാന കൃഷ്ണയുടെ ആദ്യ സംവിധാന സംരഭമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'തോന്നല്‍'. മ്യൂസിക് വിഡിയോ ആയിട്ടാണ് 'തോന്നല്‍' എത്തിയത്. ഗോവിന്ദ് വസന്ത ആയിരുന്നു 'തോന്നലി'ന്റെ സംഗീത സംവിധായകന്‍. ഹനിയ നഫീസയാണ് ഗായിക. ഷര്‍ഫുവാണ് ഗാനരചന നിര്‍വഹിച്ചത്. മ്യൂസിക് വീഡിയോയില്‍ അഹാന തന്നെയാണ് അഭിനയിച്ചത്. 'തോന്നല്‍' എന്ന വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
Keywords: News,Kerala,State,Kochi,Actress,Entertainment,Cinema,Social-Media,instagram, Ahaana Krishna Stuns in a Blue Swimwear as She Shares Pics from Her Maldives Vacay
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.