ഈ ഡ്രാമയില്‍ എനിക്കൊരു പങ്കുമില്ല, എന്റെ ഫോട്ടോ വച്ചു വരുന്ന വാര്‍ത്തകള്‍ ദയവ് ചെയ്ത് തളളിക്കളയുക; പൃഥ്വിരാജിന്റെ ആരാധികയാണ് ഞാന്‍; വിവാദങ്ങളോട് പ്രതികരിച്ച് അഹാന
Mar 9, 2021, 18:26 IST
കൊച്ചി: (www.kvartha.com 09.03.2021) 'ഭ്രമം' സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളോട് പ്രതികരിച്ച് അഹാന കൃഷ്ണ. സിനിമയില്‍ നിന്നും അഹാനയെ ഒഴിവാക്കിയതില്‍ നടന്‍ പൃഥ്വിരാജിന് പങ്കുണ്ടെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനുള്ള മറുപടി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ നല്‍കിയിരിക്കുകയാണ് അഹാന.
പൃഥ്വിരാജിന്റെ വലിയൊരു ആരാധികയാണ് താനെന്നും അഹാന അറിയിച്ചു. പൃഥ്വിരാജ് നല്ലൊരു നടനും നല്ലൊരു വ്യക്തിയുമാണ്. പൃഥ്വിരാജിനോട് ആദരവുളള വ്യക്തിയാണ് ഞാന്‍. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ ഏറെ ആഗ്രഹിക്കുന്ന ഒരാളാണ് താനെന്നും അഹാന വ്യക്തമാക്കി. ആ പ്രോജക്ടുമായി ബന്ധപ്പെട്ട് സംഭവിച്ചതെല്ലാം പ്രൊഫഷന്റെ ഭാഗമാണ്.
അതിന്റെ പേരില്‍ കുറച്ചുപേര്‍ പൃഥ്വിരാജിനെ കുറ്റപ്പെടുത്തുന്നുണ്ട്. നിങ്ങള്‍ക്കൊന്നും വേറെ പണിയില്ലേ എന്നാണ് എനിക്കവരോട് ചോദിക്കാനുളളത്. നമ്മള്‍ അത്രയും ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ആളുടെ പേര് വച്ചിട്ട് വാര്‍ത്ത വരുമ്പോള്‍ അത് ബുദ്ധിമുട്ടാക്കുന്ന കാര്യമാണെന്നും അഹാന പറഞ്ഞു.
ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ എന്തു പറ്റി, എന്താ കാര്യം എന്നൊക്കെ ചോദിച്ച് ദയവ് ചെയ്ത് തനിക്ക് മെസേജ് അയക്കരുതെന്നും അഹാന ആവശ്യപ്പെട്ടു. അതിനൊക്കെ മറുപടി നല്‍കാനുളള എനര്‍ജി എനിക്കില്ല. ഇത്തരം ഗോസിപ്പുകളെക്കുറിച്ച് എന്നോട് ചോദിക്കരുത്. എനിക്ക് വിശദീകരണം നല്‍കാനാവില്ലെന്നും അഹാന പറഞ്ഞു.
പൃഥ്വിരാജിനെ നായകനാക്കി രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഭ്രമം'. സിനിമയില്‍നിന്നും അഹാനയെ മാറ്റിയതുമായി ബന്ധപ്പെട്ട് പൃഥ്വിരാജിന്റെ പേര് ഉയര്‍ന്നിരുന്നു. ഇതിനു സിനിമയുടെ നിര്‍മാതാക്കളായ ഓപെണ്‍ ബുക്ക് പ്രൊഡക്ഷന്‍സ് വിശദീകരണം നല്‍കിയിരുന്നു.
'ഭ്രമം' സിനിമയില്‍ അഹാനയെ അഭിനയിപ്പിക്കാത്തത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടല്ലെന്ന് അവര്‍ വ്യക്തമാക്കി. അഹാനയെ സിനിമയില്‍ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ നിലപാടുകള്‍ മുന്‍നിര്‍ത്തിയാണെന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടെന്നും ഈ വാര്‍ത്തയില്‍ ഉദ്ദേശിച്ച ചിത്രം ഞങ്ങള്‍ നിര്‍മിച്ച 'ഭ്രമം' എന്ന സിനിമയാണെങ്കില്‍ ആ ആരോപണത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും ഓപെണ്‍ ബുക്ക് പ്രൊഡക്ഷന്‍സിന്റെ പ്രസ്താവനയില്‍ പറഞ്ഞു.
ഈ തീരുമാനം തികച്ചും തൊഴില്‍പരമായ തീരുമാനമാണെന്നും അതില്‍ ഒരു രാഷ്ട്രീയ പ്രേരണയും കലര്‍ന്നിട്ടില്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. സിനിമയിലെ നായകന്‍ പൃഥ്വിരാജ് സുകുമാരന്‍ അടക്കം ആര്‍ക്കും ഈ തീരുമാനത്തില്‍ പങ്കില്ലെന്നും ഓപെണ്‍ ബുക്ക്‌സ് പ്രൊഡക്ഷനു വേണ്ടി രവി കെ ചന്ദ്രന്‍, സി വി സാരഥി, ബാദുഷ എന്‍ എം, വിവേക് രാമദേവന്‍, ശരത് ബാലന്‍ എന്നിവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
'ഭ്രമം സിനിമയുമായി ബന്ധപ്പെട്ട് എന്റെ പേരില്‍ വന്ന ചില വാര്‍ത്തകള്‍ ഞാന്‍ കണ്ടിരുന്നു. ദയവ് ചെയ്ത് എന്നെ ഇതില്‍ നിന്നും ഒഴിവാക്കുക. ഞാനൊന്നും പറഞ്ഞിട്ടില്ല. ഞാന്‍ ആരെക്കുറിച്ചും ഒന്നും പറഞ്ഞിട്ടില്ല. ഞാന്‍ ആ സിനിമയിലേ ഇല്ല. ആ സിനിമയുമായി ബന്ധപ്പെട്ടവരാണ് സംസാരിച്ചിരിക്കുന്നത്. വേറൊരു വ്യക്തി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്നെ വച്ചിട്ട് വാര്‍ത്തയാക്കരുത്. ഈ ഡ്രാമയില്‍ എനിക്കൊരു പങ്കുമില്ല. എന്റെ ഫോട്ടോ വച്ചു വരുന്ന വാര്‍ത്തകള്‍ ദയവ് ചെയ്ത് തളളിക്കളയുക,' അഹാന പറഞ്ഞു.
അതിന്റെ പേരില്‍ കുറച്ചുപേര്‍ പൃഥ്വിരാജിനെ കുറ്റപ്പെടുത്തുന്നുണ്ട്. നിങ്ങള്‍ക്കൊന്നും വേറെ പണിയില്ലേ എന്നാണ് എനിക്കവരോട് ചോദിക്കാനുളളത്. നമ്മള്‍ അത്രയും ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ആളുടെ പേര് വച്ചിട്ട് വാര്‍ത്ത വരുമ്പോള്‍ അത് ബുദ്ധിമുട്ടാക്കുന്ന കാര്യമാണെന്നും അഹാന പറഞ്ഞു.
ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ എന്തു പറ്റി, എന്താ കാര്യം എന്നൊക്കെ ചോദിച്ച് ദയവ് ചെയ്ത് തനിക്ക് മെസേജ് അയക്കരുതെന്നും അഹാന ആവശ്യപ്പെട്ടു. അതിനൊക്കെ മറുപടി നല്‍കാനുളള എനര്‍ജി എനിക്കില്ല. ഇത്തരം ഗോസിപ്പുകളെക്കുറിച്ച് എന്നോട് ചോദിക്കരുത്. എനിക്ക് വിശദീകരണം നല്‍കാനാവില്ലെന്നും അഹാന പറഞ്ഞു.
പൃഥ്വിരാജിനെ നായകനാക്കി രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഭ്രമം'. സിനിമയില്‍നിന്നും അഹാനയെ മാറ്റിയതുമായി ബന്ധപ്പെട്ട് പൃഥ്വിരാജിന്റെ പേര് ഉയര്‍ന്നിരുന്നു. ഇതിനു സിനിമയുടെ നിര്‍മാതാക്കളായ ഓപെണ്‍ ബുക്ക് പ്രൊഡക്ഷന്‍സ് വിശദീകരണം നല്‍കിയിരുന്നു.
'ഭ്രമം' സിനിമയില്‍ അഹാനയെ അഭിനയിപ്പിക്കാത്തത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടല്ലെന്ന് അവര്‍ വ്യക്തമാക്കി. അഹാനയെ സിനിമയില്‍ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ നിലപാടുകള്‍ മുന്‍നിര്‍ത്തിയാണെന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടെന്നും ഈ വാര്‍ത്തയില്‍ ഉദ്ദേശിച്ച ചിത്രം ഞങ്ങള്‍ നിര്‍മിച്ച 'ഭ്രമം' എന്ന സിനിമയാണെങ്കില്‍ ആ ആരോപണത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും ഓപെണ്‍ ബുക്ക് പ്രൊഡക്ഷന്‍സിന്റെ പ്രസ്താവനയില്‍ പറഞ്ഞു.
ഈ തീരുമാനം തികച്ചും തൊഴില്‍പരമായ തീരുമാനമാണെന്നും അതില്‍ ഒരു രാഷ്ട്രീയ പ്രേരണയും കലര്‍ന്നിട്ടില്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. സിനിമയിലെ നായകന്‍ പൃഥ്വിരാജ് സുകുമാരന്‍ അടക്കം ആര്‍ക്കും ഈ തീരുമാനത്തില്‍ പങ്കില്ലെന്നും ഓപെണ്‍ ബുക്ക്‌സ് പ്രൊഡക്ഷനു വേണ്ടി രവി കെ ചന്ദ്രന്‍, സി വി സാരഥി, ബാദുഷ എന്‍ എം, വിവേക് രാമദേവന്‍, ശരത് ബാലന്‍ എന്നിവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Keywords: Ahaana Krishna reply to Bhramam movie issues, Kochi, News, Social Media, Controversy, Cinema, Actress, Prithvi Raj, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.