'പിശാച്: ദയയില്ലാത്ത രക്ഷകന്‍'; മമ്മൂട്ടിയുടെ ടോളിവുഡ് ചിത്രമായ 'ഏജന്റി'ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി; വിലന്‍ വേഷത്തിലെന്ന് സൂചന

 



ഹൈദരാബാദ്: (www.kvartha.com 07.03.2022) മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ടോളിവുഡ് ചിത്രമായ ഏജന്റിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നിരവധി ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത സുരേന്ദര്‍ റെഡ്ഡിയാണ് ഏജന്റ് സംവിധാനം ചെയ്യുന്നത്. 

'പിശാച്: ദയയില്ലാത്ത രക്ഷകന്‍' എന്ന ടാഗ് ലൈനോടെയാണ് മമ്മൂട്ടിയുടെ ചിത്രം അണിയപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മമ്മൂട്ടി വിലന്‍ വേഷത്തിലാണ് എത്തുന്നതെന്ന സൂചന നല്‍കുന്നതാണ് പോസ്റ്റര്‍. ഒരു പട്ടാള ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്.

തെലുങ്ക് സൂപര്‍താരം നാഗാര്‍ജുനയുടെയും നടി അമലയുടെയും മകനായ അഖില്‍ അകിനേനി നായകനാകുന്ന 'ഏജന്റ്' എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള വേഷത്തിലാണ് മമ്മൂട്ടിയുമെത്തുന്നത്. ചിത്രത്തില്‍ സാക്ഷി വിദ്യയാണ് നായിക.

മമ്മൂട്ടി ഈ സിനിമയ്ക്ക് റെകോര്‍ഡ് പ്രതിഫലമാണ് വാങ്ങുകയെന്നും റിപോര്‍ടുകളുണ്ട്. നേരത്തെ മോഹന്‍ലാല്‍, കന്നട സൂപര്‍താരം ഉപേന്ദ്ര എന്നിവരെ മമ്മൂട്ടിയുടെ റോളിലേക്ക് പരിഗണിച്ചിരുന്നു. 

'പിശാച്: ദയയില്ലാത്ത രക്ഷകന്‍'; മമ്മൂട്ടിയുടെ ടോളിവുഡ് ചിത്രമായ 'ഏജന്റി'ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി; വിലന്‍ വേഷത്തിലെന്ന് സൂചന


സ്‌പൈ ത്രിലര്‍ ചിത്രമായ ഏജന്റിന്റെ ചിത്രീകരണത്തിനായി കഴിഞ്ഞ വര്‍ഷം മമ്മൂട്ടി ഹംഗേറിയന്‍ നഗരമായ ബുഡാപെസ്റ്റിലേക്ക് പോയിരുന്നു. വലിയ ഇടവേളക്ക് ശേഷം ചിത്രത്തിന്റെ ഷൂടിങ് പുനഃരാരംഭിച്ചിരിക്കുകയാണ്. 

ഹോളിവുഡ് ആക്ഷന്‍ ത്രിലര്‍ ബോണ്‍ സീരിസില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രത്തില്‍ സ്‌പൈ ഏജന്റായാണ് അഖില്‍ അഭിനയിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ആദ്യഘട്ടചിത്രീകരണം ഹൈദരാബാദിലായിരുന്നു. കശ്മീര്‍, ഡെല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലാകും ഇന്‍ഡ്യയിലെ ചിത്രീകരണം.

Keywords:  News, National, India, Tollywood, Cinema, Entertainment, Mammootty, Actor, Agent: Mammootty Joins The Sets Of Director Surender Reddy’s Film; Makers Release The Megastar’s Look As The ‘Ruthless Saviour’
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia