പ്രായം റിവേഴ്‌സ് ഗിയറില്‍! വെളുത്ത ഉടുപ്പും കറുത്ത നിറത്തിലുള്ള പാവാടയും ധരിച്ച് കിടിലന്‍ മേക് ഓവറില്‍ മഞ്ജു വാര്യര്‍; ഏറ്റെടുത്ത് ആരാധകര്‍

 



കൊച്ചി: (www.kvartha.com 26.03.2021) ഒരു കിടിലന്‍ മേകോവറില്‍ സിനിമാ ആസ്വാദകരേയും തന്റെ ആരാധകരേയും ഞെട്ടിച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍. തന്റെ ഏറ്റവും പുതിയ സിനിമ ചതുര്‍മുഖത്തിന്റെ പ്രചരണത്തിന്റെ ഭാഗമായുള്ള പ്രസ് മീറ്റില്‍ പങ്കെടുക്കാനാണ് കിടിലന്‍ കോസ്റ്റ്യൂമിലും മേകോവറിലും മഞ്ജു എത്തിയത്. ഈ ചിത്രം മഞ്ജു തന്റെ ഫേസ്ബുക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.

വെള്ള നിറത്തിലുള്ള ഷര്‍ടും കറുത്ത നിറലുള്ള മിഡിയും വെളുത്ത ഷേഡ് വരുന്ന ഷൂസും ധരിച്ച് ആരാധകരോട് കൈവീശി കാണിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രത്തിന് താഴെ വന്ന് താരത്തിന് ആശംസ അറിക്കുന്നത്. സിനിമ ഹിറ്റാവുന്നതിന് മുന്‍പേ മഞ്ജുവിന്റെ മേകോവര്‍ ഹിറ്റായി കഴിഞ്ഞെന്നാണ് ആരാധകര്‍ പറയുന്നത്. ഓരോ ദിവസം കൂടുന്തോറും പ്രായം കുറയുന്ന മഞ്ജുവിനെയാണ് ചിത്രത്തില്‍ കാണുന്നതെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. 

ചിത്രത്തിലെ തറയുടെ നിറവും പിറകിലെ ചുമരിന്റെ നിറവും മുടിയും ഇമേജ് ടോണുമെല്ലാം തമ്മിലുള്ള ചേര്‍ച കൂടി ആയപ്പോള്‍ ചിത്രം അടിപൊളിയായിട്ടുണ്ടെന്നാണ് ആരാധകര്‍ മഞ്ജുവിന്റെ ഫോടോയ്ക്ക് താഴെ കുറിക്കുന്നത്.

മഞ്ജു വാര്യരും സണ്ണി വെയ്‌നും ഒന്നിക്കുന്ന ചിത്രമാണ് 'ചതുര്‍മുഖം'. മലയാളത്തിലെ ആദ്യത്തെ ടെക്‌നോ-ഹൊറര്‍ സിനിമ എന്നാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

പ്രായം റിവേഴ്‌സ് ഗിയറില്‍! വെളുത്ത ഉടുപ്പും കറുത്ത നിറത്തിലുള്ള പാവാടയും ധരിച്ച് കിടിലന്‍ മേക് ഓവറില്‍ മഞ്ജു വാര്യര്‍; ഏറ്റെടുത്ത് ആരാധകര്‍


നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവരാണ് ചിത്രത്തിന്റെ സംവിധായകര്‍. ജിസ്സ് ടോംസ് മൂവീസിന്റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സും ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ഓരോ ചിത്രവും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. അടുത്തിടെ താരം പങ്കുവെച്ച ചിത്രങ്ങളെല്ലാം വലിയ രീതിയില്‍ വൈറലാവുകയും ചെയ്തിരുന്നു.

❤️ #ChathurMukhamMovie #ChathurMukham Thank you @insta_stories_of_sarath for the picture!

Posted by Manju Warrier on  Thursday, 25 March 2021

#chathurmukhammovie #sunnywayne 🤣 📸 #rajeevanfrancis

Posted by Manju Warrier on  Thursday, 25 March 2021
Keywords:  News, Kerala, State, Kochi, Manju Warrier, Entertainment, Cinema, Actress, Photo, Social Media, Facebook, Viral, Age in reverse gear! Manju Warrier in a white shirt, black midi and white shaded shoes; Acquired fans
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia