Wedding | അഭ്യൂഹങ്ങൾക്ക് വിട; നടി പരിനീതി ചോപ്രയും എഎപി എംപി രാഘവ് ഛദ്ദയും വിവാഹിതരാവുന്നു
May 3, 2023, 10:32 IST
ന്യൂഡെൽഹി: (www.kvartha.com) നടി പരിനീതി ചോപ്രയും രാഷ്ട്രീയ നേതാവ് രാഘവ് ഛദ്ദയും വിവാഹിതരാവുന്നു. മെയ് 13ന് ഡൽഹിയിൽ വച്ച് വിവാഹ നിശ്ചയ ചടങ്ങുകൾ നടക്കും. കഴിഞ്ഞ മാസം മുംബൈയിൽ വച്ച് ഇരുവരെയും ഒന്നിച്ചു കണ്ടതിനു പിന്നാലെയാണ് അഭ്യൂഹങ്ങൾ പരന്നത്. പിന്നാലെ മറ്റു സ്ഥലങ്ങളിൽ വച്ചും ആരാധകർ ഇരുവരെയും കണ്ടിരുന്നു. പരിനീതിയുടെ ബന്ധുവും നടിയുമായ പ്രിയങ്ക ചോപ്ര ഇന്ത്യയിലുണ്ടായിരുന്ന സമയത്ത് വിവാഹ നിശ്ചയം കഴിഞ്ഞിട്ടുണ്ടാകുമെന്ന സംശയത്തിലായിരുന്നു റിപ്പോർട്ട്. സിറ്റാഡെൽ എന്ന സീരീസിന്റെ പ്രമോഷന്റെ ഭാഗമായാണ് പ്രിയങ്ക നാട്ടിലെത്തിയത്. പരിനീതിയും രാഘവും തങ്ങളുടെ ബന്ധം സ്ഥീരീകരിക്കുന്നതിനു മുൻപു തന്നെ ഇവർ ഒരുമിച്ചെന്ന കാര്യം ആരാധകർ ഉറപ്പിച്ചു.
'കോഡ് നെയിം: തിരാക' എന്ന ചിത്രത്തിൽ പരിനീതിയുടെ നായകനായെത്തിയ ഹാർദി സാന്ദു സംശയം ശരിയാണെന്ന് തോന്നിപ്പിക്കും വിധത്തിലുള്ള പ്രസ്താവന നടത്തിയിരുന്നു. പരിനീതിയെ താൻ വിളിച്ച് ആശംസകൾ അറിയിച്ചെന്നാണ് വാർത്താസമ്മേളനത്തിൽ താരം പറഞ്ഞത്. ആം ആദ്‌മി പാർട്ടി എം പിയായ സഞ്ജീവ് അറോറയും ഇരുവർക്കും ആശംസകളറിയിച്ച് കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു.
'എന്റെ കാര്യങ്ങൾ അറിയാൻ ആരും താത്പര്യം കാണിക്കുന്നില്ലെങ്കിൽ അതിനർത്ഥം ഞാനൊരു നല്ല താരമല്ലെന്നാണ്, ഒരു നടി എന്നാൽ പ്രശസ്തയായിരിക്കും, എല്ലാവരുടെയും കുടുംബത്തിന്റെ ഭാഗമായിരിക്കും, വാർത്തകളിലിടം ഉണ്ടാകും. പാപ്പരാസികൾക്കിടയിൽ ചർച്ച ചെയ്യപ്പെടും' അഭ്യൂഹത്തെ കുറിച്ച് ചോദിച്ചപ്പോൾ പരിനീതിയുടെ മറുപടി ഇങ്ങനെയായിരുന്നു. 'പരിനീതിയുടെ കാര്യം ഒഴിച്ച് രാഷ്ട്രീയത്തിലെ എന്തു വേണമെങ്കിലും നിങ്ങൾ ചോദിച്ചോള്ളൂ' എന്നാണ് പാർലമെന്റിനു പുറത്തു കാത്തുനിന്ന് മാധ്യമപ്രവർത്തകരോട് ഛദ്ദ പറഞ്ഞത്.
മുതിർന്ന എഎപി നേതാവും എംപിയുമാണ് ഛദ്ദ. 2011 ൽ പുറത്തിറങ്ങിയ 'ലേഡീസ് വേഴ്സസ് റിക്കി ബാൽ' എന്ന ചിത്രത്തിലൂടെയാണ് പരിനീതി സിനിമാലോകത്തെത്തുന്നത്. ദിൽജിത്ത് ദോശനൊപ്പമുള്ള 'ചംകീല' ആണ് പരിനീതിയുടെ പുതിയ ചിത്രം.
Keywords: News, National, New Delhi, Cinema, Wedding, Politic Leader, After weeks of speculation, Raghav Chadha and Parineeti Chopra's engagement confirmed, check date here.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.