മഹാരാഷ്ട്രയില്‍ സെലിബ്രിറ്റികള്‍ ഒന്നടങ്കം കോണ്‍ഗ്രസില്‍; ഒരു മാസത്തിനിടെ പാര്‍ട്ടിയില്‍ ചേര്‍ന്നത് 3 സെലിബ്രിറ്റികള്‍

 


മുംബൈ: (www.kvartha.com 01.03.2019) മഹാരാഷ്ട്രയില്‍ സെലിബ്രിറ്റികള്‍ ഒന്നടങ്കം കോണ്‍ഗ്രസില്‍ ചേരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ പാര്‍ട്ടിയില്‍ ചേര്‍ന്നത് മൂന്നു സെലിബ്രിറ്റികളാണ്. 2014 ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയായിരുന്നു സെലിബ്രിറ്റികളെ ഇറക്കി തെരഞ്ഞെടുപ്പ് കളം പിടിക്കുക എന്ന തന്ത്രം വ്യാപകമായി നടപ്പില്‍ വരുത്തിയത്. പാര്‍ട്ടി സ്വാധീനം ശക്തമല്ലാത്ത മേഖലകളിലടക്കം വിജയം കൊയ്യാന്‍ സെലിബ്രിറ്റികളുടെ കടന്നുവരവ് 2014 ല്‍ ബിജെപിക്ക് തുണയാവുകയും ചെയ്തു.

എന്നാല്‍ ഇത്തവണ സെലിബ്രിറ്റികളെ ഇറക്കിയുള്ള തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കോണ്‍ഗ്രസ് ആണെന്നതാണ് ശ്രദ്ധേയം. മഹാരാഷ്ട്രയിലാണ് പ്രധാനമായും കോണ്‍ഗ്രസ് ഈ തന്ത്രം പയറ്റുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ബോളിവുഡ് നടിയടക്കം സംസ്ഥാനത്തെ മൂന്ന് സെലിബ്രിറ്റികളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.

 മഹാരാഷ്ട്രയില്‍ സെലിബ്രിറ്റികള്‍ ഒന്നടങ്കം കോണ്‍ഗ്രസില്‍; ഒരു മാസത്തിനിടെ പാര്‍ട്ടിയില്‍ ചേര്‍ന്നത് 3 സെലിബ്രിറ്റികള്‍

ബിഗ് ബോസ് താരം ശില്‍പ ഷിന്റെ, ബോളിവുഡ് നടി അസ്വാരി ജോഷി എന്നിവര്‍ക്ക് പിന്നാലെ അര്‍ഷി ഖാനും കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിഗ് ബോസ് പതിനൊന്നാം പതിപ്പിലെ മത്സരാര്‍ത്ഥിയായിരുന്ന അര്‍ഷി ഖാന്‍ ശില്‍പ ഷിന്റെയുടെ അടുത്ത സുഹൃത്താണ്.

ബിഗ് ബോസ് പതിനൊന്നാം പതിപ്പിലെ ഏറ്റവും ശ്രദ്ധേയരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു അര്‍ഷി ഖാന്‍. 2017 ല്‍ ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ടെലിവിഷന്‍ താരങ്ങളില്‍ രണ്ടാമത് അര്‍ഷി ഖാനായിരുന്നു. പാക് ക്രിക്കറ്റ് താരം അഫ്രീദിയുമായുള്ള വിവാദങ്ങളും അവരെ ശ്രദ്ദേയമാക്കി.

വ്യാഴാഴ്ച വൈകീട്ട് മുംബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുബൈ കോണ്‍ഗ്രസ് പ്രസിഡന്റ് സഞ്ജയ് നിരുപും ചരണ്‍ സിങും ചേര്‍ന്നാണ് അര്‍ഷി ഖാനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. സംസ്ഥാന കോണ്‍ഗ്രസിലെ ഉന്നത ഭാരവാഹിത്വമാണ് അര്‍ഷി ഖാന് ലഭിച്ചിരിക്കുന്ന വാഗ്ദാനമെന്നാണ് സൂചന.

വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ രാജ്യത്ത് കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്നും അര്‍ഷി ഖാന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിലൂടെ എനിക്ക് രാജ്യത്തെ മികച്ച രീതിയില്‍ സേവിക്കാന്‍ കഴിയും. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

 മഹാരാഷ്ട്രയില്‍ സെലിബ്രിറ്റികള്‍ ഒന്നടങ്കം കോണ്‍ഗ്രസില്‍; ഒരു മാസത്തിനിടെ പാര്‍ട്ടിയില്‍ ചേര്‍ന്നത് 3 സെലിബ്രിറ്റികള്‍

അര്‍ഷി ഖാന്റെ അടുത്ത സുഹൃത്തും ബിഗ് ബോസ് താരവുമായ ശില്‍പ ഷിന്റെ ഫെബ്രുവരി ആദ്യം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഹിന്ദിയിലെ പ്രമുഖ സീരിയലിലെ നടി കൂടിയാണ് ശില്‍പ. പ്രിയങ്ക ഗാന്ധിയുടെ സജീവ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവാണ് തനിക്ക് പ്രചോദനമായതെന്ന് ശില്‍പ അഭിപ്രായപ്പെട്ടിരുന്നു.

ഹൈക്കോടതി ജഡ്ജിയായിരുന്ന സത്യദേവ് ഷിന്റെയാണ് ശില്‍പയുടെ പിതാവ്. 42 കാരിയായ നടി 1999ലാണ് ടെലിവിഷന്‍ രംഗത്തെത്തിയത്. ബാബി എന്ന സീരിയലൂടെയാണ് ഹിന്ദിയില്‍ ശില്‍പ ഷിന്റെ പ്രശസ്തയായത്. അര്‍ഷി ഖാന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ ശില്‍പയുടെ സ്വാധീനമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

വര്‍ഷങ്ങളോളം ബോളിവുഡ് സിനിമാ മേഖലയില്‍ നിറഞ്ഞ് നിന്നിരുന്ന മുതിര്‍ന്ന മറാത്തി നടി അസ്വാരി ജോഷിയും ഫെബ്രുവരി 18 ന് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി സിനിമാ മേഖലയില്‍നിന്ന് വിട്ടു നിന്നിരുന്ന അസ്വാരി ജോഷി കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുകയായിരുന്നു.

 മഹാരാഷ്ട്രയില്‍ സെലിബ്രിറ്റികള്‍ ഒന്നടങ്കം കോണ്‍ഗ്രസില്‍; ഒരു മാസത്തിനിടെ പാര്‍ട്ടിയില്‍ ചേര്‍ന്നത് 3 സെലിബ്രിറ്റികള്‍

സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂവെന്ന് അസ്വാരി ജോഷി അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് കരുത്തു പകരം. രാജ്യത്ത് പ്രതിപക്ഷസഖ്യത്തിന്റെ നേതൃസ്ഥാനം കോണ്‍ഗ്രസിന് തന്നെയാണെന്നും അസ്വാരി ജോഷി അഭിപ്രായപ്പെട്ടു

അതേസമയം പാര്‍ട്ടിയില്‍ ചേര്‍ന്ന അസ്വാരി ജോഷിക്ക് മുംബൈയില്‍ വലിയ സ്വീകരണം ഒരുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമായത്. ഇതോടെ പരിപാടി മാറ്റിവെക്കുകായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )



Keywords: After Shilpa Shinde, Bigg Boss 11 fame Arshi Khan and Aswari Joshi joins Congress, Mumbai, Maharashtra, Actress, Politics, Congress, Lok Sabha, Election, Entertainment, National, Cinema.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia