മിഷന്‍-സി ചിത്രത്തിന് ശേഷം തമിഴ്നാട്ടിലെ പരമ്പരാഗത കാളപ്പോര് ആയ ജല്ലിക്കെട്ടിന്‍റെ പശ്ചാത്തലത്തില്‍ തമിഴ് ചിത്രം ഒരുക്കാന്‍ വിനോദ് ഗുരുവായൂര്‍

 


കൊച്ചി: (www.kvartha.com 03.03.2021) 'മിഷന്‍-സി' എന്ന ചിത്രത്തിനുശേഷം തമിഴ്നാട്ടിലെ പരമ്പരാഗത കാളപ്പോര് ആയ ജല്ലിക്കട്ടിന്‍റെ പശ്ചാത്തലത്തില്‍ തമിഴ് ചിത്രം ഒരുക്കാന്‍ വിനോദ് ഗുരുവായൂര്‍. സിനിമയുടെ ചിത്രീകരണം മെയ് 15ന് പഴനിയില്‍ ആരംഭിക്കും. വിനോദ് ഗുരുവായൂരിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. ചിത്രത്തിലേക്ക് എത്താനുണ്ടായ സാഹചര്യത്തെക്കുറിച്ചും വിനോദ് ഗുരുവായൂര്‍ തുറന്നുപറഞ്ഞു

'വളരെ അപ്രതീക്ഷിതമായിട്ടാണ് ഈ സിനിമയിലേക്ക് എത്തിയതെങ്കിലും എന്‍റെ വളരെക്കാലത്തെ സ്വപ്നമായിരുന്നു തമിഴ് സിനിമയിലേക്കുള്ള രംഗപ്രവേശം. സിനിമയുടെ കാര്യങ്ങള്‍ക്കായി ചെന്നൈയില്‍ പോയിരുന്ന കാലം തൊട്ടേ തമിഴ്‌നാടും തമിഴ് സംസ്‌കാരവും എന്നെ ആകര്‍ഷിച്ചിരുന്നു.

അവരുടെ ജീവിത കാഴ്ചപ്പാടുകളും കാര്‍ഷിക സംസ്‌കാരവും എന്നില്‍ കൗതുകം ഉണര്‍ത്തിയിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ജല്ലിക്കെട്ട് നിരോധനവും തുടര്‍ന്നുണ്ടായ സമരവും പ്രത്യേക ഓര്‍ഡിനന്‍സിലൂടെ നിരോധനം നീക്കലുമൊക്കെ ലോക ശ്രദ്ധയാകര്‍ഷിച്ച സംഭവങ്ങളാണ്.

പഴനിയിലെ റിച് മള്‍ടിമീഡിയയുടെ ഡയറക്ടര്‍ ഡോ. ജയറാം ശിവറാം ജല്ലിക്കെട്ട് പ്രമേയമാക്കി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി എത്തിയപ്പോള്‍ വലിയ സന്തോഷത്തോടെ ഞാനത് ഏറ്റെടുക്കുകയായിരുന്നു', വിനോദ് ഗുരുവായൂര്‍ പറഞ്ഞു.

മിഷന്‍-സി ചിത്രത്തിന് ശേഷം തമിഴ്നാട്ടിലെ പരമ്പരാഗത കാളപ്പോര് ആയ ജല്ലിക്കെട്ടിന്‍റെ പശ്ചാത്തലത്തില്‍ തമിഴ് ചിത്രം ഒരുക്കാന്‍ വിനോദ് ഗുരുവായൂര്‍

ജല്ലിക്കെട്ട് മത്സരത്തിന്‍റെ ഒരുക്കങ്ങളും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളും അതില്‍ പങ്കെടുക്കുന്നവരുടെ ജീവിത മുഹൂര്‍ത്തങ്ങളുമൊക്കെ ചിത്രത്തിലുണ്ടാവും. തമിഴിലെ പ്രശസ്ത താരങ്ങള്‍ക്കൊപ്പം മലയാളത്തിലെ പ്രമുഖരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് നടക്കാറുള്ള പഴനിയിലെ നെയ്ക്കാരപെട്ടിയിലാണ് മെയ് 15ന് ചിത്രീകരണം ആരംഭിക്കുക.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയി ദീര്‍ഘകാലം പ്രവര്‍ത്തിച്ച വിനോദ് ഗുരുവായൂര്‍ ലോഹിതദാസിന്‍റെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങിയ 'ചക്ര'ത്തില്‍ ക്രിയേറ്റീവ് കോണ്‍ട്രിബ്യൂടര്‍ ആയിരുന്നു. ദീപന്‍റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ 'ഹീറോ'യ്ക്ക് തിരക്കഥയൊരുക്കി. ശിഖാമണി, സകലകലാശാല, മിഷന്‍-സി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

Keywords:  News, Kerala, State, Film, Entertainment, Tamil, Tamilnadu, Cinema, Actor, Director, Mission-C, Vinod Guruvayoor, Direct, Bullfighting, Jallikettu, After Mission-C, Vinod Guruvayoor will direct a Tamil film based on the traditional bullfighting in Tamil Nadu, Jallikettu.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia