മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ ടൊവീനോ തോമസിനും ഗോള്‍ഡന്‍ വിസ
Aug 31, 2021, 15:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 31.08.2021) മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ യു എ ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ ടൊവിനോ തോമസും. തന്റെ നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ടൊവിനോ തോമസ് വിസ ഏറ്റുവാങ്ങുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.
ഗോള്‍ഡന്‍ വിസയ്ക്ക് ഒരുപാട് ആനുകൂല്യങ്ങള്‍ ഉണ്ട്. പത്ത് വര്‍ഷത്തേക്കാണ് വിസ കാലാവധി. ഈ മാസം മൂന്ന് മലയാളി താരങ്ങള്‍ക്കാണ് യു എ ഇയുടെ ആദരവ് ലഭിക്കുന്നത്. മലയാള സിനിമയിലെ യുവനടന്മാരില്‍ ഒരാളായ ടൊവിനോ തോമസ്, 'കള' എന്ന സിനിമയിലാണ് ഏറ്റവുമൊടുവില്‍ വേഷമിട്ടത്.

വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യു എ ഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. മലയാള സിനിമാ രംഗത്ത് നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമാണ്. രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്മെന്റ് വിസക്ക് പകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ.
ദീര്‍ഘകാല റസിഡന്റ് വിസ പദ്ധതി 2018 മുതലാണ് യു എ ഇ ആരംഭിച്ചത്. നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും സാനിയ മിര്‍സ ഉള്‍പെടെയുള്ള കായികതാരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.
Keywords: After Mammootty and Mohanlal, this Malayalam actor gets UAE’s golden visa, Kochi, News, Cinema, Visa, Actor, Top-Headlines, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.