SWISS-TOWER 24/07/2023

യേ ദില്‍ ഹേ മുഷ്‌കില്‍ നിശ്ചയിച്ചപ്രകാരം തന്നെ റിലീസ് ചെയ്യും

 


മുംബൈ: (www.kvartha.com 22.10.2016) പാക് താരങ്ങള്‍ അഭിനയിച്ച സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനത്തിന് താല്‍ക്കാലിക വിരാമം. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് പാക് താരങ്ങള്‍ അഭിനയിച്ച സിനിമകള്‍ ബഹിഷ്‌ക്കരിക്കുമെന്ന് തീരുമാനിച്ചത്.

ഇതോടെ പാക് താരം ഫവാദ് ഖാന്‍ പ്രധാന കഥാപാത്രമായെത്തുന്ന കരണ്‍ജോഹര്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം യേ ദില്‍ ഹേ മുഷ്‌കില്‍' റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന(എം.എന്‍.എസ്) അറിയിച്ചിരുന്നു.

എന്നാല്‍ കരണ്‍ ജോഹറും പ്രൊഡ്യൂസേര്‍സ് ഗില്‍ഡ് അധ്യക്ഷന്‍ മഹേഷ് ഭട്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഭഡ്‌നാവിസും എം.എന്‍.എസ് മേധാവി രാജ് താക്കറേയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സിനിമ സമയത്തുതന്നെ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നിര്‍മ്മാതാക്കളായ സിദ്ദാര്‍ത്ഥ് റോയി കപൂര്‍, സാജിത് നദിയത് വാല തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

ചിത്രം മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം തന്നെ റിലീസ് ചെയ്യുമെന്നും. രാജ്യത്തിനു ശേഷം മാത്രമാണ് ബിസിനസിന് സ്ഥാനമുള്ളതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മഹേഷ് ഭട്ട് പറഞ്ഞു. കൂടാതെ നിര്‍മ്മാതാക്കളും സംവിധായകരും ഭാവിയില്‍ പാക് താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചിത്രത്തിന്റെ ആരംഭത്തില്‍ രാജ്യത്തിനു വേണ്ടി ജീവന്‍ ത്യജിച്ച സൈനികരെ ആദരിച്ചുകൊണ്ട് ഒരു പ്രത്യേക പരാമര്‍ശം ഉള്‍പ്പെടുത്താനും സംവിധായകന്‍ തീരുമാനിച്ചിട്ടുണ്ട്. ചിത്രത്തിന് ലഭിക്കുന്ന വരുമാനത്തില്‍ നിന്നും ഒരു ഭാഗം സൈനിക ക്ഷേമ ഫണ്ടിലേക്ക് നല്‍കുമെന്നും ഭട്ട് അറിയിച്ചു.

ചിത്രത്തില്‍ പാക് താരം ഫവാദ് ഖാനു പുറമെ രണ്‍ബീര്‍ കപൂര്‍, ഐശ്വര്യ റായി ബച്ചന്‍, അനുഷ്‌ക ശര്‍മ്മ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

യേ ദില്‍ ഹേ മുഷ്‌കില്‍ നിശ്ചയിച്ചപ്രകാരം തന്നെ റിലീസ് ചെയ്യും


Keywords:  Ae Dil Hai Mushkil to release peacefully on October 28, MNS-led Raj Thackeray not to oppose, Mumbai, Cinema, Theater, Bollywood, Chief Minister, Director, Military, Entertainment.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia