റണ്‍ബീര്‍ കപൂറിനൊപ്പമുള്ള ഐശ്വര്യയുടെ ചൂടന്‍ രംഗങ്ങള്‍ ബച്ചനെ പ്രകോപിതനാക്കി; രംഗങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടു
Aug 4, 2016, 12:20 IST
(www.kvartha.com 04.08.2016) കരണ്‍ ജോഹര്‍ ചിത്രമായ 'എയ് ദില്‍ ഹൈ മുഷ്‌കില്‍' എന്ന ചിത്രത്തില്‍ റണ്‍ബീര്‍ കപൂറിനൊപ്പമുള്ള ഐശ്വര്യ റായിയുടെ ചൂടന്‍ രംഗങ്ങള്‍ ഭര്‍തൃ പിതാവായ അമിതാബ് ബച്ചനെ പ്രകോപിതനാക്കി. മരുമകള്‍ അഭിനയിക്കുന്നതില്‍ എതിര്‍പ്പില്ലെങ്കിലും ഗ്ലാമറസ് രംഗങ്ങള്‍ ബിഗ് ബിക്ക് ഉള്‍ക്കൊള്ളാനാകുന്നില്ലെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്.
ഇതോടെ ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് നീക്കണമെന്ന് ബച്ചന്‍ കരണ്‍
ജോഹറിനോട് നേരിട്ട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. റണ്‍ബീറുമൊത്തുള്ള ഐശ്വര്യയുടെ കിടപ്പറ രംഗങ്ങളാണ് ബച്ചനെ പ്രകോപിതനാക്കിയതെന്നും സംസാരമുണ്ട്.
ഇതോടെ ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് നീക്കണമെന്ന് ബച്ചന്‍ കരണ്‍
ഐശ്വര്യയ്ക്കും റണ്‍ബീറിനുമൊപ്പം ഫവദ് ഖാന്‍, അനുഷ്‌കാ ശര്‍മ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സെപ്റ്റംബര്‍ 9- ന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വരും.
Keywords: Ae Dil Hai Mushkil: Ranbir and Aishwarya to share an intimate scene, Bollywood, Report, Amitabh Bachchan, Criticism, Cinema, Entertainment, film, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.