തന്റെ കക്ഷിക്കെതിരെ ആവശ്യത്തിന് തെളിവുണ്ടെങ്കില്‍ മാപ്പുസാക്ഷിയുടെ ആവശ്യം എന്താണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയോട്
Jul 14, 2017, 13:57 IST
അങ്കമാലി: (www.kvartha.com 14.07.2017) നടിയെ ആക്രമിച്ച കേസില്‍ തന്റെ കക്ഷിക്കെതിരെ ആവശ്യത്തിന് തെളിവുണ്ടെങ്കില്‍ മാപ്പുസാക്ഷിയുടെ ആവശ്യം എന്താണെന്ന് ദിലീപിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാര്‍ കോടതിയോട് . കേസില്‍ സാക്ഷികളില്ലാത്തതിനാലാണ് പ്രോസിക്യൂഷന്‍ മാപ്പുസാക്ഷിയെ അന്വേഷിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതിനിടെ ഒന്നാം പ്രതിയുടെ ഫോണ്‍ കണ്ടെത്താനുള്ള ചുമതല മറ്റു പ്രതികള്‍ക്കില്ലെന്നും രാംകുമാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ നടിയെ അതിക്രമത്തിന് ഇരയാക്കിയശേഷം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നു പറയപ്പെടുന്ന മൊബൈല്‍ ഫോണ്‍ ഇനിയും കണ്ടെടുക്കാനായിട്ടില്ല. അതിനാല്‍, ദിലീപിനെ മൂന്നു ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു ആവശ്യം. ഈ വാദം ഖണ്ഡിക്കുമ്പോഴാണ്, ഒന്നാം പ്രതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനുള്ള ചുമതല മറ്റു പ്രതികള്‍ക്കില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ വ്യക്തമാക്കി. ആവശ്യം വരുമ്പോള്‍ ഇവ കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു.
നടന്നത് ഗുരുതര കുറ്റകൃത്യമാണെന്നും അതിനാല്‍ തന്നെ താരത്തിന് ജാമ്യം നല്‍കുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വേണമെങ്കില്‍ അന്വേഷണവുമായി ബന്ധപ്പെട്ട കേസ് ഡയറി കോടതിയില്‍ ഹാജരാക്കാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. തുടര്‍ന്ന് ഈ വാദം അംഗീകരിച്ച കോടതി ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിവരെ ദിലീപിനെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയില്‍ കസ്റ്റഡി കാലാവധി തീര്‍ന്നശേഷം കോടതി വിധി പറയും.

Also Read:
കോഴിക്കോട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തി; കാസര്‍കോട് സ്വദേശി പിടിയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Adv. Ramkumar's statement on Dileep case, Actress, Actor, News, Mobil Phone, Police, Court, Message, Custody, Kerala, Cinema, Entertainment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.