Actresses Resign | വിജയ് ബാബു വിഷയം: താരസംഘടനയായ 'അമ്മയില്‍' ഭിന്നത രൂക്ഷമാകുന്നു; മാലാ പാര്‍വതിക്ക് പിന്നാലെ നടിമാരായ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു

 


ADVERTISEMENT

കൊച്ചി: (www.kvartha.com) നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ ലൈംഗിക പീഡനപരാതിയില്‍ താരസംഘടനയായ അമ്മയില്‍ ഭിന്നത രൂക്ഷമാകുന്നു. വിഷയത്തില്‍ അമ്മയുടെ മൃദുസമീപനത്തില്‍ പ്രതിഷേധിച്ച് സംഘടനയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് നടിമാരായ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു. ആഭ്യന്തര പരാതി പരിഹാര സമിതി അധ്യക്ഷ കൂടിയാണ് ശ്വേതാ മേനോന്‍.
Aster_MIMS

Actresses Resign | വിജയ് ബാബു വിഷയം: താരസംഘടനയായ 'അമ്മയില്‍' ഭിന്നത രൂക്ഷമാകുന്നു; മാലാ പാര്‍വതിക്ക് പിന്നാലെ നടിമാരായ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു

ഇ മെയില്‍ വഴിയാണ് ഇരുവരും അമ്മ നേതൃത്വത്തിന് രാജിക്കത്ത് കൈമാറിയത്. ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്നും കഴിഞ്ഞദിവസം നടി മാലാ പാര്‍വതി രാജിവെച്ചിരുന്നു. ശ്വേതയും കുക്കു പരമേശ്വരനും രാജിവെക്കുമെന്ന് മാലാ പാര്‍വതി കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു.

എന്നാല്‍ മാലാപാര്‍വതിയുടെ അഭിപ്രായം തള്ളിക്കൊണ്ട് അമ്മ വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജു രംഗത്തെത്തിയിരുന്നു. ശ്വേതയും കുക്കു പരമേശ്വരനും അമ്മയ്ക്കൊപ്പമുണ്ടെന്നും, വിജയ് ബാബു വിഷയത്തില്‍ അമ്മ എക്സിക്യൂടിവ് എടുത്ത തീരുമാനത്തിനൊപ്പമാണ് അവരെന്നുമായിരുന്നു മണിയന്‍പിള്ള രാജു മാധ്യമങ്ങളോട് പറഞ്ഞത്.

Keywords: Fissures in AMMA, Swetha Menon and Kukku Parameswaran resign, Kochi, Actress, Resignation, Cinema, Trending, Kerala, News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia