Actresses Resign | വിജയ് ബാബു വിഷയം: താരസംഘടനയായ 'അമ്മയില്‍' ഭിന്നത രൂക്ഷമാകുന്നു; മാലാ പാര്‍വതിക്ക് പിന്നാലെ നടിമാരായ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു
May 3, 2022, 13:39 IST
കൊച്ചി: (www.kvartha.com) നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ ലൈംഗിക പീഡനപരാതിയില്‍ താരസംഘടനയായ അമ്മയില്‍ ഭിന്നത രൂക്ഷമാകുന്നു. വിഷയത്തില്‍ അമ്മയുടെ മൃദുസമീപനത്തില്‍ പ്രതിഷേധിച്ച് സംഘടനയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് നടിമാരായ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു. ആഭ്യന്തര പരാതി പരിഹാര സമിതി അധ്യക്ഷ കൂടിയാണ് ശ്വേതാ മേനോന്‍.
എന്നാല്‍ മാലാപാര്‍വതിയുടെ അഭിപ്രായം തള്ളിക്കൊണ്ട് അമ്മ വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജു രംഗത്തെത്തിയിരുന്നു. ശ്വേതയും കുക്കു പരമേശ്വരനും അമ്മയ്ക്കൊപ്പമുണ്ടെന്നും, വിജയ് ബാബു വിഷയത്തില്‍ അമ്മ എക്സിക്യൂടിവ് എടുത്ത തീരുമാനത്തിനൊപ്പമാണ് അവരെന്നുമായിരുന്നു മണിയന്‍പിള്ള രാജു മാധ്യമങ്ങളോട് പറഞ്ഞത്.
Keywords: Fissures in AMMA, Swetha Menon and Kukku Parameswaran resign, Kochi, Actress, Resignation, Cinema, Trending, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.