Vijay Babu | വിജയ് ബാബുവിനെതിരെയുള്ള പീഡന പരാതി പിന്‍വലിപ്പിക്കാന്‍ പുതുമുഖ നടിയെ സ്വാധീനിക്കാന്‍ ശ്രമിച്ച ആ നടിയെ ഉടന്‍ ചോദ്യം ചെയ്യും; വിദേശത്തുള്ള താരത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ക്കും സിനിമാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് ഇവര്‍ തന്നെയെന്ന് പൊലീസ്

 


ADVERTISEMENT

കൊച്ചി: (www.kvartha.com) ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള പീഡന പരാതി പിന്‍വലിപ്പിക്കാന്‍ പുതുമുഖ നടിയെ സ്വാധീനിക്കാന്‍ ശ്രമിച്ച ആ നടിയെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. 

പീഡനക്കേസില്‍ പ്രതിയായി വിദേശത്തേക്കു മുങ്ങിയതിനു ശേഷം വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്കും സിനിമാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് ഈ നടിയാണെന്നാണ് പൊലീസ് പറയുന്നത്.
Aster_MIMS

Vijay Babu | വിജയ് ബാബുവിനെതിരെയുള്ള പീഡന പരാതി പിന്‍വലിപ്പിക്കാന്‍ പുതുമുഖ നടിയെ സ്വാധീനിക്കാന്‍ ശ്രമിച്ച ആ നടിയെ ഉടന്‍ ചോദ്യം ചെയ്യും; വിദേശത്തുള്ള താരത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ക്കും സിനിമാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് ഇവര്‍ തന്നെയെന്ന് പൊലീസ്

അതിനിടെ വിജയ് ബാബുവിനു വേണ്ടി രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ ദുബൈയില്‍ എത്തിച്ചതായുള്ള വിവരം അന്വേഷണ സംഘത്തിനു ലഭിച്ചതായാണ് അറിയുന്നത്. വിജയ് ബാബുവിന്റെ അടുത്ത സുഹൃത്താണ് ക്രെഡിറ്റ് കാര്‍ഡുകള്‍ എത്തിച്ചത്. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കും വരെ വിദേശത്തു തങ്ങാനുള്ള പണം തീര്‍ന്നതിനെ തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ എത്തിച്ചു തരാന്‍ വിജയ് ബാബു സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഈ സുഹൃത്തിനോട് ആവശ്യപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

തുടര്‍ന്ന് തൃശൂര്‍ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂടിങ് ലൊകേഷനില്‍ നിന്നാണു സുഹൃത്ത് നെടുമ്പാശേരി വഴി ദുബൈയിലെത്തി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈമാറിയതെന്നും പൊലീസ് വ്യക്തമാക്കുന്നു.

Keywords: Actress who tried to influence the newcomer to withdraw the harassment complaint against Vijay Babu will be questioned soon, Kochi, News, Cinema, Actress, Molestation, Complaint, Police, Kerala.


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia