Vijay Babu | വിജയ് ബാബുവിനെതിരെയുള്ള പീഡന പരാതി പിന്‍വലിപ്പിക്കാന്‍ പുതുമുഖ നടിയെ സ്വാധീനിക്കാന്‍ ശ്രമിച്ച ആ നടിയെ ഉടന്‍ ചോദ്യം ചെയ്യും; വിദേശത്തുള്ള താരത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ക്കും സിനിമാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് ഇവര്‍ തന്നെയെന്ന് പൊലീസ്
May 27, 2022, 12:18 IST
കൊച്ചി: (www.kvartha.com) ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള പീഡന പരാതി പിന്‍വലിപ്പിക്കാന്‍ പുതുമുഖ നടിയെ സ്വാധീനിക്കാന്‍ ശ്രമിച്ച ആ നടിയെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും.
പീഡനക്കേസില്‍ പ്രതിയായി വിദേശത്തേക്കു മുങ്ങിയതിനു ശേഷം വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്കും സിനിമാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് ഈ നടിയാണെന്നാണ് പൊലീസ് പറയുന്നത്.
അതിനിടെ വിജയ് ബാബുവിനു വേണ്ടി രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ ദുബൈയില്‍ എത്തിച്ചതായുള്ള വിവരം അന്വേഷണ സംഘത്തിനു ലഭിച്ചതായാണ് അറിയുന്നത്. വിജയ് ബാബുവിന്റെ അടുത്ത സുഹൃത്താണ് ക്രെഡിറ്റ് കാര്‍ഡുകള്‍ എത്തിച്ചത്. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കും വരെ വിദേശത്തു തങ്ങാനുള്ള പണം തീര്‍ന്നതിനെ തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ എത്തിച്ചു തരാന്‍ വിജയ് ബാബു സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഈ സുഹൃത്തിനോട് ആവശ്യപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
തുടര്‍ന്ന് തൃശൂര്‍ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂടിങ് ലൊകേഷനില്‍ നിന്നാണു സുഹൃത്ത് നെടുമ്പാശേരി വഴി ദുബൈയിലെത്തി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈമാറിയതെന്നും പൊലീസ് വ്യക്തമാക്കുന്നു.
Keywords: Actress who tried to influence the newcomer to withdraw the harassment complaint against Vijay Babu will be questioned soon, Kochi, News, Cinema, Actress, Molestation, Complaint, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.