മൂന്നാം വിവാഹവും പരാജയപ്പെട്ടു; താന്‍ നാലാമതും പ്രണയത്തിലാണെന്ന് തുറന്നുപറഞ്ഞ് നടി വനിത വിജയകുമാര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 18.12.2020) മൂന്നാം വിവാഹവും പരാജയപ്പെട്ടു, താന്‍ നാലാമതും പ്രണയത്തിലാണെന്ന് തുറന്നുപറഞ്ഞ് നടി വനിത വിജയകുമാര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഒരു ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്.

നിങ്ങള്‍ സന്തോഷവതിയാണോ? എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഞാന്‍ വീണ്ടും പ്രണയത്തിലാണെന്ന് വനിത മറുപടിയും നല്‍കി. നടന്‍ റിയാസ് ഖാന്റെ ഭാര്യയും നടിയുമായ ഉമ റിയാസിനെ ടാഗ് ചെയ്ത് കൊണ്ടാണ് വനിത മറുപടി കൊടുത്തിരിക്കുന്നത്. ഇതോടെ താരപുത്രിയുടെ പുതിയ പ്രണയം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മൂന്നാം വിവാഹവും പരാജയപ്പെട്ടു; താന്‍ നാലാമതും പ്രണയത്തിലാണെന്ന് തുറന്നുപറഞ്ഞ് നടി വനിത വിജയകുമാര്‍
Aster mims 04/11/2022 പ്രണയത്തിന്റെ കാര്യത്തില്‍ വനിതയെടുക്കുന്ന പക്വതയില്ലാത്ത തീരുമാനങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ആരാധകര്‍ പറയുന്നത്. അടുത്തിടെയാണ് നടിയുടെ മൂന്നാം വിവാഹബന്ധവും വേര്‍പിരിയുന്നത്. ആദ്യ വിവാഹബന്ധത്തിലെ രണ്ട് പെണ്‍മക്കളുടെ സമ്മതത്തോട് കൂടിയായിരുന്നു വനിത വിജയ്കുമാര്‍ മൂന്നാമതും വിവാഹിതയാവുന്നത്.

വിഷ്വല്‍ ഇഫക്ട്‌സ് ഡയറക്ടര്‍ ആയ പീറ്റര്‍ പോള്‍ ആയിരുന്നു വരന്‍. ജൂണ്‍ 27ന് ആയിരുന്നു വിവാഹം. എന്നാല്‍ നിയമപരമായി വിവാഹമോചനം നേടാതെയാണ് പീറ്റര്‍ രണ്ടാമത് വിവാഹിതനായതെന്ന് ചൂണ്ടി കാണിച്ച് ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ രംഗത്ത് വന്നതോടെയാണ് താരവിവാഹം വിവാദമായി മാറിയത്. മറ്റൊരു കുടുംബം തകര്‍ത്ത് കൊണ്ട് വനിത വിവാഹം കഴിച്ചത് സിനിമാ താരങ്ങള്‍ക്കിടയില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കി.

വിവാദങ്ങളും വിമര്‍ശനങ്ങളുമെല്ലാം ഒരുവിധം ഒതുങ്ങിയതിന് ശേഷം കുടുംബ ജീവിതം നല്ല രീതിയില്‍ പോവുമെന്ന് കരുതി നില്‍ക്കുമ്പോഴാണ് മദ്യം വനിതയുടെ ജീവിതത്തില്‍ വില്ലനാവുന്നത്. പീറ്റര്‍ മുഴുകുടിയനായതോടെ ഇവരുടെ കുടുംബ ജീവിതത്തില്‍ വിള്ളലുണ്ടായി. വനിതയോട് പോലും പറയാതെ പീറ്റര്‍ വീട്ടില്‍ നിന്നും ഇറങ്ങി പോയെന്ന് നടി തന്നെ പുറംലോകത്തോട് വിളിച്ച് പറഞ്ഞിരുന്നു.

ജൂണില്‍ വിവാഹിതയായ വനിത അഞ്ച് മാസത്തിനുള്ളില്‍ നവംബറില്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞുവെന്നുള്ള കാര്യം പുറംലോകത്തെ അറിയിച്ചു. പീറ്ററും താനും രണ്ട് വഴിക്കായി എന്നും ഇനി അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്നുമൊക്കെ നടി പറഞ്ഞിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വനിതയ്ക്കും പീറ്റര്‍ പോളിനും ഡിസംബര്‍ 23 ന് നേരിട്ട് ഹാജരാകണമെന്ന് കാട്ടി കോടതി നോട്ടിസ് നല്‍കിയിരുന്നു. ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ സമര്‍പ്പിച്ച കേസുമായി ബന്ധപ്പെട്ടാണ് ഇത്.

ആദ്യത്തെ രണ്ടു വിവാഹത്തില്‍ നിന്നും വനിതക്ക് മൂന്ന് കുട്ടികള്‍ ഉണ്ട്. 2000 ല്‍ ആണ് നടന്‍ ആകാശുമായുള്ള വനിതയുടെ വിവാഹം. 2007 ല്‍ ഈ ബന്ധം വേര്‍പെടുത്തി. അതില്‍ വനിതക്ക് രണ്ടു കുട്ടികള്‍ ഉണ്ട്. അതിനു ശേഷം അതേ വര്‍ഷം തന്നെ ബിസിനസ്സുകാരനായ ആനന്ദ് ജയരാജിനെ വനിത വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ വനിതയ്‌ക്കൊരു മകളുണ്ട് . 2012ല്‍ ഇവര്‍ വിവാഹമോചിതരായി.

രണ്ടു വിവാഹങ്ങള്‍ക്കും വേര്‍പിരിയലുകള്‍ക്കും ശേഷം നടന്ന വനിത വിജയകുമാറിന്റെ മൂന്നാമത്തെ വിവാഹം കോളിവുഡില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ച് മാസം പിന്നിട്ടപ്പോള്‍ ഈ ബന്ധവും പിരിഞ്ഞു.

Keywords:  Actress Vanitha Vijayakumar in love again?, Chennai, News, Marriage, Actress, Controversy, Cinema, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia