'അങ്കിള്‍ ഐ വാണ്ട് ടു മാരീ യൂ'; 19 കാരി ഉഷ 51 വയസ്സുള്ള ശങ്കരന്‍ നായരോട് പറഞ്ഞു

 


ചെന്നൈ: (www.kvartha.com 21.06.2020) 2020 ല്‍ സിനിമാരംഗത്ത് നിന്ന് നമുക്ക് നഷ്ടപ്പെട്ടവരാണ് അര്‍ജുനന്‍ മാഷ്, ശശി കലിംഗ, രവി വള്ളത്തോള്‍, ഇര്‍ഫാന്‍ ഖാന്‍, റിഷി കപൂര്‍, സുശാന്ത് സിംഗ് രജ്പുത്, ചിരജ്ഞീവി സര്‍ജ, സച്ചി, ഇപ്പോഴിതാ പഴയകാല തെന്നിന്ത്യന്‍ താരം ഉഷ റാണിയും. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ഉഷ റാണിയുടെ അന്ത്യം.

1955 ല്‍ ന്യൂസ് പേപ്പര്‍ ബോയില്‍ ബാലതാരമായി സിനിമാ ജീവിതം തുടങ്ങിയ ഉഷാറാണി തെന്നിന്ത്യന്‍ സിനിമകളില്‍ സ്വഭാവ വേഷങ്ങളില്‍ നിറഞ്ഞു നിന്നു. പ്രശസ്ത സംവിധായകന്‍ എന്‍ ശങ്കരന്‍നായരുടെ ഭാര്യയാണ്. മകന്‍ ഐ.ടി രംഗത്ത് ജോലി ചെയ്യുന്ന വിഷ്ണു ശങ്കര്‍, മരുമകള്‍ കവിത

'അങ്കിള്‍ ഐ വാണ്ട് ടു മാരീ യൂ'; 19 കാരി ഉഷ 51 വയസ്സുള്ള ശങ്കരന്‍ നായരോട് പറഞ്ഞു

ഉഷാറാണി ജനിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയിലാണ്. അനിയത്തിയുടെ ജനനത്തിന് ശേഷം നന്നേ ചെറുപ്പത്തില്‍ അച്ഛന്‍ അമ്മയെ വിട്ടുപോയി. അച്ഛന്‍ പോയതിനുശേഷം വളരെ കഷ്ടപ്പെട്ടാണ് അമ്മ ഉഷാറാണിയെയും അനിയത്തിയെയും പഠിപ്പിച്ചതും വളര്‍ത്തിയതുമെല്ലാം.

എട്ടാമത്തെ വയസ്സില്‍ ജയില്‍ എന്ന ചിത്രത്തില്‍ ബാലതാരമായാണ് താരം സിനിമയിലെത്തുന്നത്. തമിഴിലും മലയാളത്തിലുമായി ഒരു മുപ്പത് സിനിമകളിലോളം ഞാന്‍ ബേബി ഉഷയായി വേഷമിട്ടു. അത് കഴിഞ്ഞ് എം ജി ആറിന്റെയും പ്രേംനസീറിന്റെയുമെല്ലാം അനുജത്തി വേഷങ്ങള്‍ ചെയ്തു. 16-ാമത്തെ വയസ്സില്‍ കമല്‍ ഹാസന്റെ നായികയായി അരങ്ങേറ്റം എന്ന സിനിമയില്‍ വേഷമിട്ടു. ശിവാജി ഗണേഷന്‍, എം ജി ആര്‍ ജയലളിത എന്നിവര്‍ക്കൊപ്പവും സിനിമകള്‍ ചെയ്തു. പ്രേംനസീറിന്റെ മകളായും അനുജത്തിയായും നായികയായുമെല്ലാം കുറച്ച് സിനിമകളില്‍ വേഷമിട്ടു.

അതിനിടെ ഉഷയ്ക്ക് 19 വയസ്സുള്ളപ്പോഴാണ് അമ്മയുടെ മരണം. അത് താരത്തെ വല്ലാത്തൊരു ഒറ്റപ്പെടലിന്റെ മാനസികാവസ്ഥയിലാക്കി. താഴെയുള്ള അനുജത്തിയെ പഠിപ്പിക്കണം വളര്‍ത്തണം ഇതെല്ലാം വെല്ലുവിളിയായി കിടക്കുന്നു. മാനസികമായ ഒരു പിന്തുണയും ഒരു കൈത്താങ്ങ് ആവശ്യമായ സമയമായിരുന്നു. അങ്ങനെയാണ് ശങ്കരന്‍ നായരുമായുള്ള പ്രണയ വിവാഹം നടക്കുന്നത്.

ഉഷയെ ബേബി ഉഷയായി സിനിമയിലേക്ക് കൊണ്ടുവന്ന പ്രശസ്ത സംവിധായകന്‍ ശങ്കരന്‍ നായര്‍ ഗോഡ്ഫാദറെപ്പോലെയായിരുന്നു അവര്‍ക്ക്. അങ്കിള്‍ എന്നാണ് ഉഷ അദ്ദേഹത്തെ വിളിച്ചു കൊണ്ടിരുന്നത്. ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ബ്രേക്കിനിടയില്‍ ശങ്കരന്‍ നായരുടെ വീട്ടിലേക്ക് പോയി അദ്ദേഹത്തോട് ചോദിച്ചു, ''അങ്കിള്‍ ഐ വാണ്ട് ടു മാരി യൂ...''. ആദ്യം അദ്ദേഹം ചിരിക്കുകയാണ് ചെയ്തത്. കാരണം എനിക്കന്ന് 19 വയസ്സും അദ്ദേഹത്തിന് 51 വയസ്സുമായിരുന്നു പ്രായം. അദ്ദേഹം അവിവാഹിതനായിരുന്നു. അദ്ദേഹത്തിന്റെ ചിരി കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു, ''ഐയാം സീരയസ്, ഐ റിയലി വാണ്ടു ടു മാരീയു'' എന്ന്. അങ്ങനെ ഞങ്ങള്‍ വിവാഹിതരായി. 2005 ലാണ് അദ്ദേഹം മരിക്കുന്നത്. വളരെ സന്തോഷത്തോടെയുെം സ്‌നേഹത്തോടെയും മരണം വരെ ഞാന്‍ അദ്ദേഹത്തോടൊപ്പം ജീവിച്ചു. സ്‌നേഹത്തിന് പ്രായം വ്യത്യാസമൊന്നും ഒരു തടസ്സമല്ല. എന്നെ അദ്ദേഹം ഉഷ എന്നല്ല, എടാ മോനെ എന്നാണ് വിളിച്ചുകൊണ്ടിരുന്നത്. ഇന്നും ഞാന്‍ അദ്ദേഹത്തെ പ്രണയിക്കുന്നു''. (കടപ്പാട്: മെയ് 9 ഉഷ റാണി മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖം)

'അങ്കിള്‍ ഐ വാണ്ട് ടു മാരീ യൂ'; 19 കാരി ഉഷ 51 വയസ്സുള്ള ശങ്കരന്‍ നായരോട് പറഞ്ഞു

വിവാഹത്തിനുശേഷം പതിനഞ്ചോളം സിനിമകള്‍ക്കായി വാങ്ങിയ മുന്‍കൂര്‍ തുക മടക്കി കൊടുത്ത് അഭിനയം നിര്‍ത്തി. പിന്നീട് മകന്‍ ജനിച്ചു. അവന് എട്ട് വയസ്സായതിന് ശേഷം അകം എന്ന ചിത്രത്തിലൂടെ ഉഷാറാണി വീണ്ടും അഭിനയരംഗത്ത് തിരിച്ചെത്തുന്നുണ്ട്.

മലയാളം ,തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഇരുനൂറിലേറെ സിനിമകളില്‍ അഭിനയിച്ചു. 2004 ല്‍ പുറത്തിറങ്ങിയ മയിലാട്ടമാണ് അവസാന സിനിമ. അങ്കതട്ട്, തൊട്ടാവാടി, ഭാര്യ, ഏകവല്യന്‍, അമ്മ അമ്മായിമ്മ, ഹിറ്റ്‌ലര്‍, തെങ്കാശിപെട്ടണം തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. സംസ്‌കാരചടങ്ങുകള്‍ ഞായറാഴ്ച വൈകീട്ടോടെ ചെന്നൈയില്‍ നടക്കും.

Keywords:  News, National, India, Cinema, Actress, Death, Entertainment, Tamil, Actress Usha Rani Passed Away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia