നടി ഉര്‍വശി ഇനി ശിവന് സ്വന്തം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: ഇനി തനിക്കൊരു വിവാഹമില്ലെന്ന് പറഞ്ഞ നടി ഉര്‍വശി ഒടുവില്‍ പുനലൂര്‍ സ്വദേശി ശിവന് മുന്നില്‍ കീഴടങ്ങി. വിവാഹം രഹസ്യമായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് ഒരു പ്രമുഖ വനിതാ മാഗസീനില്‍ നല്‍കിയ അഭിമുഖത്തില്‍ നടി തന്നെയാണ് വെളിപ്പെടുത്തിയത്. ഉള്‍വശിയുടെ മരിച്ചുപോയ സഹോദരന്‍ കമലിന്റെ അടുത്ത സുഹൃത്താണ് ശിവനെന്നും അതു വഴി വീട്ടുകാര്‍ ആലോചിച്ച് നടത്തിയാണ് വിവാഹമെന്നും ഉര്‍വശി പറയുന്നു. ശിവന്‍ വര്‍ഷങ്ങളായി ചെന്നൈയില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുകയാണ്. വിവാഹശേഷം ഇരുവരും ഒരുമിച്ച് ചെന്നൈയിലാണ് താമസം. ശിവന്റെ ആദ്യ വിവാഹമാണ്.

നടി ഉര്‍വശി ഇനി ശിവന് സ്വന്തം
2009ത് മുതല്‍ ശിവനെ അടുത്ത് അറിയാമായിരുന്നുവെന്നും അന്നുമുതല്‍ വിവാഹത്തെക്കുറിച്ച് ചര്‍ച്ചകള്‍ വീട്ടുകാര്‍ക്കിടിയില്‍ നടക്കുന്നുണ്ടായിരുന്നുവെന്നും ഉര്‍വശി പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തനിക്ക് നല്ലൊരു സുഹൃത്തിനെ കിട്ടിയെന്നാണ് ഉര്‍വശി ശിവനെക്കുറിച്ച് പറയുന്നത്. ശിവന്റെ സത്യസന്ധയാണ് തന്നെ ആകര്‍ഷിച്ചതെന്നും, പിന്നെ ഒരാളുടെ പ്ലസ് പോയിന്റ് നോക്കി മാത്രമല്ലല്ലോ പ്രണയിക്കുന്നതെന്ന് ഉര്‍വശി ചോദിക്കുന്നു. ഇപ്പോള്‍ പല സ്ഥലങ്ങളും സന്ദര്‍ശിക്കുകയാണ് ഇരുവരുടെയും ഹോബി.

2000 ഒക്ടോബര്‍ 11 നാണ് നടന്‍ മനോജ് കെ ജയനുമായി ഉര്‍വശി വിവാഹിതയാകുന്നത്. പ്രണയ വിവാഹമായിരുന്നു. എന്നാല്‍ എട്ടുവര്‍ഷം മാത്രമേ ഇവരുടെ ദാമ്പത്യം നിലനിന്നുള്ളൂ. ഇവര്‍ക്ക് ഒരു മകളുണ്ട്. മകള്‍ക്ക് വേണ്ടി ഇരുവരും നടത്തിയ കോടതി പോരാട്ടങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kerala, Cinema,South Indian Actress Urvashi married again, Shivan, Arranged Marriage, Ex. Husband Manoj K Jayan,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia