SWISS-TOWER 24/07/2023

നടി താര കല്ല്യാണിന്റെ ഭര്‍ത്താവ് ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയില്‍

 


കൊച്ചി: (www.kvartha.com 29.07.2017) പ്രശസ്ത നര്‍ത്തകിയും നടിയുമായ താര കല്ല്യാണിന്റെ ഭര്‍ത്താവ് രാജാറാമിന്റെ നില അതീവഗുരുതരം. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രാജാറാമിന്റെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്.

നടി താര കല്ല്യാണിന്റെ ഭര്‍ത്താവ് ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയില്‍

ഡെങ്കിപനി ബാധിച്ച് ഇടപ്പള്ളി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജാറാമിനെ ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് ജൂലൈ 22 നാണ് കാര്‍ഡിയാക് ഐസിയുവിലേക്ക് മാറ്റുന്നത്. തുടര്‍ന്ന് നില വഷളായതിനെത്തുടര്‍ന്ന് ഇക്‌മോയുടെ സഹായത്തോടെയാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം നടത്തുന്നത്. കാര്‍ഡിയോളജിസ്റ്റ് ഡോ. പ്രവീണ്‍ വര്‍മയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘമാണ് രാജാറാമിനെ ചികിത്സിക്കുന്നത്.

പ്രശസ്ത നൃത്ത അധ്യാപകനായ രാജാറാം സിനിമയിലും സീരിയലിലും ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. പ്രാദേശിക ചാനലുകളില്‍ അവതാരകനായിരുന്നു ഏറെക്കാലം. മലയാള ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമ ജീവിതം ആരംഭിച്ച രാജാറാം കൊറിയോ ഗ്രാഫര്‍, ചാനല്‍ അവതാരകന്‍ എന്നീ മേഖലയിലും ശ്രദ്ധേയനായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Cinema, Actress, Cine Actor, Kerala, Kochi, hospital, Health, Miserable Condition, Dance, News
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia