9 വര്‍ഷമായി താന്‍ ഒരാളെ പ്രണയിക്കുന്നു; വിവാഹം ജനുവരിയില്‍; ഹൃദയം തുറന്ന് സ്വാസിക
Jul 10, 2021, 17:02 IST
കൊച്ചി: (www.kvartha.com 10.07.2021) സിനിമാ പ്രേക്ഷകര്‍ക്കും മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയാണ് നടി സ്വാസിക. ഇപ്പോഴിതാ, തന്റെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും തുറന്നുപറയുകയാണ് താരം. നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലില്‍ അതിഥിയായി എത്തിയപ്പോഴാണ് വിവാഹത്തെ കുറിച്ച് സ്വാസിക സംസാരിച്ചത്.
വിവാഹം എന്നാണ് എന്ന അനുവിന്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു സ്വാസിക. ' വിവാഹം അടുത്തടുത്ത് വരുന്നുണ്ട്. മിക്കവാറും ഡിസംബറിലോ ജനുവരിയിലോ കാണുമെന്നാണ് എന്റെയൊരു നിഗമനം. ഡിസംബറില്‍ വേണോ അതോ കുറച്ചൂടി വെയിറ്റ് ചെയ്ത് ജനുവരിയില്‍ മതിയോ എന്ന ആലോചനയിലാണ്. നിങ്ങളെയൊക്കെ വിളിക്കേണ്ടേ?' സ്വാസിക ചോദിക്കുന്നു.
പ്രണയവിവാഹമാണോ എന്ന അനുവിന്റെ ചോദ്യത്തിന് അതെ, ഒമ്പത് വര്‍ഷത്തോളമായുള്ള പ്രണയമാണെന്നും സ്വാസിക ഉത്തരം നല്‍കി. എന്നാല്‍ പ്രണയിതാവിന്റെ പേരോ മറ്റു വിവരങ്ങളോ സ്വാസിക വെളിപ്പെടുത്തിയില്ല.
'കട്ടപ്പനയിലെ ഋതിക് റോഷനിലെ തേപ്പുകാരിയായും 'സീത'യെന്ന സീരിയലിലെ സീതയായും 'പൊറിഞ്ചു മറിയം ജോസി'ല്‍ ചെമ്പന്‍ വിനോദിന്റെ ഭാര്യയായെത്തിയുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന സ്വാസിക കൂടുതല്‍ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ അഭിനയരംഗത്ത് സജീവമാകുകയാണ്. അടുത്തിടെ 'വാസന്തി' എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സര്‍കാരിന്റെ പുരസ്‌കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു.
നര്‍ത്തകിയും ടെലിവിഷന്‍ അവതാരകയുമായ സ്വാസിക 'വൈഗൈ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ഥ പേര്. സിനിമയ്‌ക്കൊപ്പം തന്നെ സീരിയലുകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേത്രിയാണ് സ്വാസിക. ദത്തുപുത്രി, സീത എന്നീ സീരിയലുകള്‍ സ്വാസികയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു.
Keywords: Actress Swasika about her relationship and marriage, Kochi, News, Marriage, Actress, Cinema, Award, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.