29 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതി; നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

 


കൊച്ചി: (www.kvartha.com 06.02.2021) 29 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ കൊച്ചി ക്രൈംബ്രാഞ്ച് യൂണിറ്റ് ചോദ്യം ചെയ്തു. 

ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പൂവാറിൽ വെച്ച് നടിയെ ചോദ്യം ചെയ്തത്. പെരുമ്പാവൂർ സ്വദേശി ശിയാസാണ് നടിക്കെതിരെ പരാതി നൽകിയത്. 

2016 മുതൽ സണ്ണി ലിയോൺ കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്‌തെന്നും 12 തവണയായി 29 ലക്ഷം രൂപ തട്ടിയെന്നുമാണ് പരാതി. എന്നാൽ താരം ഇത് നിഷേധിക്കുകയും ചെയ്തു. 

29 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതി; നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

അഞ്ച് തവണ പരിപാടി മാറ്റിവെച്ചുവെന്നും സംഘാടകരുടെ ഭാഗത്താണ് വീഴ്ച പറ്റിയതെന്നും സണ്ണി ലിയോണ്‍ മൊഴി നല്‍കി. പരിപാടി സംഘടിപ്പിച്ചാല്‍ പങ്കെടുക്കാന്‍ തയ്യാറാണെന്നും താരം അറിയിച്ചു.

Keywords: News, Kerala, State, Kochi, Actress, Crime Branch, Cash, Sunny Leone, Kochi, film, Cinema, Entertainment, Programe, Complaint, Actress Sunny Leone has been questioned by the Crime Branch

 
     
Community-verified icon
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia