Gossip | ക്ലിക് ബൈറ്റ് മഞ്ഞ ജേണലിസം കണ്ട് മതിയായി, സ്ത്രീകളെ കുറിച്ച് അപകീര്‍ത്തിപരമായ വാര്‍ത്തകളും നുണകളും പ്രചരിപ്പിക്കുന്നത് നിര്‍ത്തി അവരെ ബഹുമാനിക്കാന്‍ പഠിക്കൂ; ഇല്ലെങ്കില്‍ നിയമ നടപടി നേരിടാന്‍ തയാറായിക്കോളൂ: തനിക്കെതിരെ പ്രചരിച്ച വ്യാജ വാര്‍ത്തയില്‍ പ്രതികരിച്ച് നടി ശ്വേത മേനോന്‍
Jan 27, 2023, 17:16 IST
കൊച്ചി: (www.kvartha.com) തനിക്കെതിരെ പ്രചരിച്ച വ്യാജ വാര്‍ത്തയില്‍ പ്രതികരിച്ച് നടി ശ്വേത മേനോന്‍ രംഗത്ത്. ക്ലിക് ബൈറ്റ് മഞ്ഞ ജേണലിസം കണ്ട് മതിയായെന്നും സ്ത്രീകളെ കുറിച്ച് ഇങ്ങനെ അപകീര്‍ത്തിപരമായ വാര്‍ത്തകളും നുണകളും പ്രചരിപ്പിക്കുന്നത് നിര്‍ത്തി അവരെ ബഹുമാനിക്കാന്‍ പഠിക്കൂവെന്നും ശ്വേത മേനോന്‍ തന്റെ ഫേസ്ബുകില്‍ കുറിച്ചു. വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോര്‍ട് സഹിതം പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.
'എന്നോടുള്ള അടുപ്പം വെച്ച് മോഹന്‍ലാല്‍ കല്യാണ ആലോചനയുമായി വന്നിരുന്നു; ശ്വേത മേനോന്‍' എന്നായിരുന്നു വാര്‍ത്തയുടെ തലകെട്ട്.
'അപകീര്‍ത്തിപരമായ ക്ലിക് ബൈറ്റ് മഞ്ഞ ജേണലിസം കണ്ട് മതിയായി. ഒരു സ്ത്രീയേയും ഇങ്ങനെ തരംതാഴ്ത്തി കാണിക്കാന്‍ നിങ്ങള്‍ക്ക് യാതൊരു അവകാശവുമില്ല. സ്ത്രീകളെ കുറിച്ച് ഇങ്ങനെ അപകീര്‍ത്തിപരമായ വാര്‍ത്തകളും നുണകളും പ്രചരിപ്പിക്കുന്നത് നിര്‍ത്തി അവരെ ബഹുമാനിക്കാന്‍ പഠിക്കൂ'- എന്ന് വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോര്‍ട് പങ്കുവെച്ച് കൊണ്ട് ശ്വേത മേനോന്‍ കുറിച്ചു.
'ഈ വാര്‍ത്ത ഒഴിവാക്കിയില്ലെങ്കില്‍, നിയമനടപടി നേരിടാന്‍ തയാറായിക്കൊള്ളൂ' എന്നും സമൂഹ മാധ്യമത്തിലൂടെയുള്ള വാര്‍ത്തക്ക് താരം കമന്റും ചെയ്തിട്ടുണ്ട്. ശ്വേത മേനോന് പിന്തുണയുമായ നിരവധി ആരാധകര്‍ എത്തിയിട്ടുണ്ട്.
Keywords: Actress Shwetha Menon response Fake Gossip News About Her And Actor Mohanlal, Kochi, News, Cinema, Actress, Facebook Post, Gossip, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.