പ്രേതം സിനിമയിലെ നായിക ശ്രുതി രാമചന്ദ്രന്‍ വിവാഹിതയായി

 


(www.kvartha.com 18.11.2016) പ്രേതം സിനിമയിലെ നായിക ശ്രുതി രാമചന്ദ്രന്‍ വിവാഹിതയായി. ഫ്രാന്‍സിസ് തോമസാണ് വരന്‍. കൊച്ചിയില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ജയസൂര്യ നായകനായി പുറത്തിറങ്ങിയ പ്രേതം എന്ന ചിത്രത്തിലെ നായികമാരില്‍ ഒരാളായിരുന്നു ശ്രുതി. രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയില്‍ സുശീല എന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിച്ചത്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഞാന്‍ എന്ന ചിത്രത്തിലും ശ്രുതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കൊച്ചി വൈറ്റിലയിലെ ആസാദി കോളജിലെ അധ്യാപികയായ ശ്രുതി അറിയപ്പെടുന്ന ഒരു ഭരതനാട്യം നര്‍ത്തകി കൂടിയാണ്.

പ്രേതം സിനിമയിലെ നായിക ശ്രുതി രാമചന്ദ്രന്‍ വിവാഹിതയായി

Also Read:
വൈദ്യുതി സെക്ഷനിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ഓടിക്കാന്‍ നല്‍കുന്നത് സംബന്ധിച്ച് കൈക്കൂലി ആരോപണം; വിജിലന്‍സ് റെയ്ഡ് നടത്തി

Keywords:  Actress Shruti Ramachandran gets married , Friends, Kochi, Jayasurya, Director, Dulkar Salman, Teacher, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia