ട്യൂമറിനോട് പൊരുതുന്ന നടി ശരണ്യയുടെ ശരീരത്തെ കീഴടക്കി കോവിഡും; എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണെന്നും എല്ലാവരുടേയും പ്രാര്‍ഥന വേണമെന്നും സീമ ജി നായര്‍

 


കൊച്ചി: (www.kvartha.com 25.05.2021) ട്യൂമറിനോട് പൊരുതുന്ന നടി ശരണ്യയുടെ ശരീരത്തെ കീഴടക്കി കോവിഡും. നടി സീമ ജി നായരാണ് ഈ ദുഃഖ വാര്‍ത്ത ആരാധകരെ അറിയിച്ചത്. വീണ്ടും ട്യൂമര്‍ വന്ന് കീമോ തുടങ്ങാന്‍ ഇരിക്കുന്ന സമയത്താണ് ശരണ്യയെ കോവിഡ് ബാധിച്ചതെന്നും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണെന്നും സീമ പറയുന്നു.

ട്യൂമറിനോട് പൊരുതുന്ന നടി ശരണ്യയുടെ ശരീരത്തെ കീഴടക്കി കോവിഡും; എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണെന്നും എല്ലാവരുടേയും പ്രാര്‍ഥന വേണമെന്നും സീമ ജി നായര്‍

'പതിനൊന്നാമത്തെ സര്‍ജറി കഴിഞ്ഞതോടെ ശരണ്യയുടെ ആരോഗ്യ സ്ഥിതിയില്‍ വീണ്ടും പ്രശ്നങ്ങളുണ്ടായി. സ്പൈനല്‍ കോഡിലേക്ക് അസുഖം സ്പ്രെഡ് ചെയ്തു. വീണ്ടുമൊരു സര്‍ജറി സ്‌പൈനല്‍ കോഡില്‍ നടത്താന്‍ കഴിയില്ല. പെട്ടെന്നു തന്നെ ശരണ്യയെ ആര്‍സിസിലേയ്ക്ക് കൊണ്ടുപോയി. ജൂണ്‍ മൂന്നിന് കീമോ ആരംഭിക്കാന്‍ ഇരിക്കുകയായിരുന്നു. ഇതിനിടെ ശരണ്യയ്ക്കും അമ്മയ്ക്കും കോവിഡ് ബാധിച്ചു. എന്ത് പറയണം എന്നു പോലും അറിയില്ല.'

'തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ശരണ്യ ഇപ്പോള്‍. ഇനിയും കടമ്പകള്‍ ഏറെയുണ്ട്. പ്രാര്‍ഥനയും കരുതലുമാണ് വേണ്ടത്. അവള്‍ പഴേപോലെ ജീവിതത്തിലേക്ക് എത്രയും വേഗം തിരിച്ചെത്തണമെന്നാണ് ശരണ്യയെ സ്‌നേഹിക്കുന്ന എല്ലാവരുടേയും ആഗ്രഹം'. സീമ പറയുന്നു.

Keywords:  Actress Sharanya gets a tumour again and Covid, Kochi, News, Actress, Health, Health and Fitness, Video, Hospital, Treatment, Kerala, Cinema.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia