Shamna Qasim | ഹെവി ഗൗണ്‍ ധരിച്ച് നിറവയറില്‍ കിടിലന്‍ നൃത്തരംഗവുമായി ശംന ഖാസിം; വൈറലായി വീഡിയോ

 



കൊച്ചി: (www.kvartha.com) തെന്നിന്‍ഡ്യയൊട്ടാകെ നിരവധി ആരാധകരുള്ള ശംന ഖാസിം ഇക്കഴിഞ്ഞ ഒക്ടോബറിലാണ് വിവാഹിതയായത്. ജെബിഎസ് ഗ്രൂപ് കംപനി സ്ഥാപകനും സിഇഒയുമായ ശാനിദ് ആസിഫ് അലിയാണ് ഭര്‍ത്താവ്. നിലവില്‍ ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ദമ്പതികള്‍. ഈ അവസരത്തില്‍ നിറവയറില്‍ ഡാന്‍സ് കളിക്കുന്ന ശംനയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്.

ഹെവി ഗൗണ്‍ ധരിച്ചാണ് ശംന ഖാസിമിന്റെ നൃത്തം. എന്റെ കുഞ്ഞിനൊപ്പം എന്ന ക്യാപ്ഷനോടെ ഇന്‍സ്റ്റഗ്രാമില്‍ നൃത്ത വീഡിയോ ശംന പങ്കുവച്ചിട്ടുണ്ട്. അനുപമ പരമേശ്വരന്‍ നായികയായി എത്തിയ റൗഡി ബോയ്‌സിലെ ബൃന്ദാവനം എന്ന ഗാനത്തിനാണ് ശംന ചുവടുവെച്ചത്. ഏത് പരിപാടിയിലാണ് ശംന നൃത്തം അവതരിപ്പിച്ചതെന്ന് വ്യക്തമല്ല. 

വീഡിയോ പുറത്തുവന്നതിന് പിന്നാലെ ശംനയുടെ നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിച്ച് ആരാധകരും രംഗത്തെത്തി. ചിലര്‍ കുഞ്ഞിനെ കുറിച്ചുള്ള ആകുലതകളും പങ്കുവച്ചിട്ടുണ്ട്. 

Shamna Qasim | ഹെവി ഗൗണ്‍ ധരിച്ച് നിറവയറില്‍ കിടിലന്‍ നൃത്തരംഗവുമായി ശംന ഖാസിം; വൈറലായി വീഡിയോ


നൃത്തവേദിയില്‍ നിന്നും വെള്ളിത്തിരയിലെത്തിയ ശംന കണ്ണൂര്‍ സ്വദേശിയാണ്. റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധേയ ആകുന്നത്. മലയാളം ഒഴിച്ചുള്ള ഭാഷകളില്‍ 'പൂര്‍ണ' എന്ന പേരിലാണ് ശംന അറിയപ്പെടുന്നത്. 

'മഞ്ഞു പോലൊരു പെണ്‍കുട്ടി' എന്ന ചിത്രത്തിലൂടെ 2004ല്‍ ആയിരുന്നു സിനിമാ അരങ്ങേറ്റം. ജോസഫ് സിനിമയുടെ തമിഴ് റീമേകായ വിസിത്തിരനിലാണ് നടി അവസാനം അഭിനയിച്ചത്. തെലുങ്ക്, തമിഴ്, കന്നട സിനിമകളില്‍ സജീവമാണ് ശംന കാസിം ഇപ്പോള്‍. 'പടം പേസും', 'പിസാസ് 2', 'അമ്മായി', 'ദസറ', 'ബാക്ക് ഡോര്‍', 'വൃത്തം' തുടങ്ങിവ ശംന കാസിമിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങളാണ്. 




Keywords: News,Kerala,State,Kochi,Dance,Actress,Pregnant Woman,Entertainment,Cinema, Mollywood,Kollywood,Tollywood,Latest-News,instagram,Social-Media, Actress Shamna Qasim performs dance in the situation of pregnant

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia