നടി ശരണ്യ ആനന്ദ് വിവാഹിതയാകുന്നു; വരന്‍ മനേഷ് രാജന്‍ നായര്‍; പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ട് പുറത്ത്, ഏറ്റെടുത്ത് ആരാധകര്‍

Watermark

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 13.10.2020) നടി ശരണ്യ ആനന്ദ് വിവാഹിതയാകുന്നു. മനേഷ് രാജന്‍ നായരാണ് നടിയുടെ വരന്‍. മനേഷ് ഹൃദയം കവര്‍ന്നുവെന്നും അദ്ദേഹത്തിന്റെ പേര് ഇനി തന്റെയൊപ്പം കാണുമെന്നും ഇന്‍സ്റ്റഗ്രാമില്‍ ശരണ്യ കുറിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ട നടിയുടെ പ്രീ വെഡ്ഡിങ് ഫോട്ടോകള്‍ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.
Aster mims 04/11/2022
മിനിസ്‌ക്രീനിലും വെള്ളിത്തിരയിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ശരണ്യ ആനന്ദ്. ആകാശഗംഗ 2, മാമാങ്കം എന്നിവയാണ് ശ്രദ്ധേയമായ സിനിമകള്‍.

നടി ശരണ്യ ആനന്ദ് വിവാഹിതയാകുന്നു; വരന്‍ മനേഷ് രാജന്‍ നായര്‍; പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ട് പുറത്ത്, ഏറ്റെടുത്ത് ആരാധകര്‍
നടി ശരണ്യ ആനന്ദ് വിവാഹിതയാകുന്നു; വരന്‍ മനേഷ് രാജന്‍ നായര്‍; പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ട് പുറത്ത്, ഏറ്റെടുത്ത് ആരാധകര്‍

ഫാഷന്‍ ഡിസൈനറും കൊറിയോഗ്രാഫറും മോഡലുമായ ശരണ്യ ആനന്ദ് സീരിയയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. തമിഴിലൂടെയാണ് സിനിമാ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് മലയാളത്തില്‍ സജീവമാവുകയായിരുന്നു. മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിലൂടെ മലയാളത്തില്‍ തുടക്കമിട്ട നടി അച്ചായന്‍സ്, ചങ്ക്സ്, കപ്പുചീനോ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളം സീരിയല്‍ കുടുംബ വിളക്കിലെ വേദികയായാണ് ഇപ്പോള്‍ ശരണ്യ അഭിനയിക്കുന്നത്.

സുജാതയുടെയും ആനന്ദ് രാഘവന്റെയും മകളായി സൂററ്റിലായിരുന്നു ശരണ്യ ജനിച്ചത്. അടൂരാണ് ശരണ്യയുടെ നാട്.

നടി ശരണ്യ ആനന്ദ് വിവാഹിതയാകുന്നു; വരന്‍ മനേഷ് രാജന്‍ നായര്‍; പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ട് പുറത്ത്, ഏറ്റെടുത്ത് ആരാധകര്‍

Keywords:   Actress Saranya Anand Pre-engagement photoshoot goes viral!, Kochi, News, Marriage, Social Media, Actress, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script