നടന്‍ കിച്ചു ടെല്ലസും നടിയും മോഡലുമായ റോഷ്‌ന ആന്‍ റോയിയും വിവാഹിതരാകുന്നു
Sep 27, 2020, 19:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 27.09.2020) നടന്‍ കിച്ചു ടെല്ലസ് വിവാഹിതനാകുന്നു. നടിയും മോഡലുമായ റോഷ്‌ന ആന്‍ റോയിയാണ് വധു. അങ്കമാലി ഡയറീസിലൂടെ കിടിലന്‍ പ്രകടനം കാഴ്ച വെച്ച് ശ്രദ്ധേയനായ താരമാണ് കിച്ചു ടെല്ലസ്. തുടര്‍ന്ന് ഒരുപിടി നല്ല കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുണ്ട്. ധമാക്ക, ഒരു അഡാറ് ലവ് എന്നീ ഒമര്‍ ലുലു ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് റോഷ്‌ന. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് വിവാഹിതരാകാന്‍ പോകുന്ന വിവരം പങ്കുവെച്ചത്.
വര്‍ണ്യത്തില്‍ ആശങ്ക, സുല്ല് തുടങ്ങി ഒന്നിലേറെ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ശുദ്ധമായ സന്തോഷമാണ് ഇതെന്നും കിച്ചു യെസ് പറഞ്ഞെന്നും പറഞ്ഞുകൊണ്ടാണ് റോഷ്‌ന സുന്ദരമായ തങ്ങളുടെ കപ്പിള്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ആയിരത്തി ഒരുന്നൂറ് ദിനങ്ങളായെന്നും റോഷ്‌ന കുറിച്ചു. തിരക്കഥാകൃത്തു കൂടിയാണ് കിച്ചു.

ഞങ്ങള്‍ വിവാഹിതരാകുന്നു എന്ന വിവരം പുറത്ത് വിടേണ്ട സമയമാണ് ഇതെന്നും ഈ ജീവിതം ആസ്വദിച്ച് ജീവിക്കുന്നതില്‍ അതീവ സന്തോഷവതിയാണ് താനെന്നും അത് എനിക്ക് തെളിയിച്ചു തന്നതിന് കിച്ചുവിന് നന്ദി എന്നും റോഷ്‌ന കുറിച്ചു. വിഷ്ണു നെല്ലാട് പകര്‍ത്തിയ ചിത്രങ്ങളാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്.
കിച്ചു തന്നെ സ്‌നേഹിക്കുന്ന വിധം വളരെ ഇഷ്ടമാണെന്നും റോഷ്‌ന ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നു. ദേവലോകം ഞങ്ങള്‍ക്കായി ഒരു ജീവിതം ഒരുക്കിയിട്ടുണ്ടെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയും സ്‌നേഹവും കൂടെ ഉണ്ടാവണമെന്നും അടുത്തുതന്നെ വിവാഹമുണ്ടാകുമെന്നും ഇരുവരും കുറിച്ചു.
പ്രണയാര്‍ദ്രമായ രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ഇരുവരും സന്തോഷ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. എആര്‍ആര്‍ എന്ന മേക്കപ്പ് ആന്റ് സ്‌റ്റൈലിങ് സ്റ്റുഡിയോ നടത്തി വരികയാണ് റോഷ്‌ന ഇപ്പോള്‍. സിനിമകളിലും സജീവമാണ്. ഇരുവര്‍ക്കും ആശംസകളുമായി ആരാധകരും കമന്റ് ബോക്‌സുകളിലെത്തുന്നുണ്ട്.
Keywords: Actress Roshna and actor Kichu Tellus are getting married, Kochi,News,Cinema,Marriage,Actress,Actor,Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.