നീണ്ട ഇടവേളയ്ക്ക് ശേഷം റോമയുടെ തിരിച്ചു വരവ്; വൈറലായി വെള്ളേപ്പം മേക്കിങ് വീഡിയോ
Aug 1, 2020, 15:25 IST
കൊച്ചി: (www.kvartha.com 01.08.2020) മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം റോമ മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് വെള്ളേപ്പം. നവാഗതനായ പ്രവീണ്‍ രാജ് പൂക്കാടന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. അക്ഷയ് രാധാകൃഷ്ണന്‍, നൂറിന്‍ ഷെരീഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. നടന്‍ അക്ഷയ് രാധാകൃഷ്ണന്റെ സഹോദരിയായിട്ടാണ് നടി എത്തുന്നത്. കരിയറില്‍ ഇതുവരെ ചെയ്യാത്തൊരു തരം കഥാപാത്രമായിട്ടാണ് സിനിമയില്‍ റോമ എത്തുന്നത്.
ഷൈന്‍ ടോം ചാക്കോ, കൈലാഷ്, സാജിദ് യഹിയ, വൈശാഖ് രാജന്‍, ഫായിഎം, ശ്രീജിത്ത് രവി, അലീന, ക്ഷമ എന്നിവര്‍ മറ്റ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ സംഗീതം എസ് പി വെങ്കിടേഷ് നിര്‍വഹിക്കുന്നു.
രഞ്ജിത്ത് ടച്ച്‌റിവര്‍ എഡിറ്റിങ്ങും ശിഹാബ് ഓങ്ങല്ലൂര്‍ ക്യാമറയും കൈകാര്യം ചെയ്യുന്നു. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ പ്രമോദ് പപ്പന്‍. ജിന്‍സ് തോമസ് ദ്വാരക് ഉദയ്ശങ്കര്‍ എന്നിവരാണ് നിര്‍മാണം. റൊമാന്റിക് എന്റര്‍ടെയ്‌നറായിട്ടാണ് സിനിമ ഒരുങ്ങുന്നത്.

Keywords: News, Kerala, Kochi, Cinema, Entertainment, Mollywood, Actress, Film, Video, Actress Roma's comeback film Velleppam making video
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.