'റണ്‍ ഔട്' കങ്കണ റണൗത്തിന്റെ അകൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍
May 6, 2021, 11:08 IST
കൊച്ചി: (www.kvartha.com 06.05.2021) ബോളിവുഡ് താരം കങ്കണ റണൗത്തിന്റെ അകൗണ്ട് ട്വിറ്റര്‍ പൂട്ടിയ നടപടിയില്‍ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍. ‘റണ്‍ ഔട്’ എന്ന പ്രയോഗത്തിലൂടെ കങ്കണയുടെ അകൗണ്ട് പൂട്ടിയതില്‍ സന്തോഷം പ്രകടിപ്പിച്ച റിമ, ഇത്തരം അധികാര പ്രയോഗങ്ങളെ താന്‍ അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കി.
സമൂഹമാധ്യമത്തിൽ പ്രേക്ഷകരുമായി സംവദിക്കുന്നതിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം. പ്രതീക്ഷ കണ്ടെത്താന്‍ നിങ്ങളെ എന്താണ് സഹായിക്കുന്നത് എന്ന റിമ ഇന്‍സ്റ്റഗ്രാമില്‍ ചോദിച്ചിരുന്നു. ട്വിറ്റര്‍ കങ്കണയുടെ അകൗണ്ട് സസ്‌പെന്‍ഡ് ചെയ്തത് എന്നായിരുന്നു ഇതിന് ഒരാള്‍ നല്‍കിയ മറുപടി.
സമൂഹമാധ്യമത്തിൽ പ്രേക്ഷകരുമായി സംവദിക്കുന്നതിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം. പ്രതീക്ഷ കണ്ടെത്താന്‍ നിങ്ങളെ എന്താണ് സഹായിക്കുന്നത് എന്ന റിമ ഇന്‍സ്റ്റഗ്രാമില്‍ ചോദിച്ചിരുന്നു. ട്വിറ്റര്‍ കങ്കണയുടെ അകൗണ്ട് സസ്‌പെന്‍ഡ് ചെയ്തത് എന്നായിരുന്നു ഇതിന് ഒരാള്‍ നല്‍കിയ മറുപടി.
ഈ മറുപടി തന്റെ സ്‌റ്റോറിയില്‍ ഷെയർ ചെയ്തപ്പോഴാണ് അകൗണ്ട് പൂട്ടുന്ന നടപടിയോടുള്ള തന്റെ അഭിപ്രായവും റിമ പങ്കുവെച്ചത്. ചിരിക്കുന്ന സ്‌മൈലിയോടൊപ്പം റണ്‍ ഔട് എന്ന് നടി സ്റ്റോറിയില്‍ എഴുതി. ഇതിനൊപ്പമാണ് മറ്റു വരികളും നടി കുറിച്ചത്.
‘കങ്കണയുടെ അകൗണ്ട് പൂട്ടിയതില്‍ സന്തോഷമുണ്ടെങ്കിലും അകൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യുന്ന നടപടികള്‍ സ്വീകരിക്കുന്ന അധികാര കേന്ദ്രങ്ങളോട് എനിക്ക് എതിര്‍പുകളുണ്ട്. നമുക്കാര്‍ക്കെതിരെയും ഇതേ നടപടികളുണ്ടാകാം.’– റിമ പറഞ്ഞു.
Keywords: News, Kochi, Rima Kallingal, Cinema, Actress, Entertainment, Film, Twitter, Bollywood, Kerala, State, Kangana Ranaut, Twitter account, Suspension, Actress Rima Kallingal reacts to Kangana Ranaut's Twitter account suspension.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.