Navya Nair | 'കെട്ടിയോനേയും കളഞ്ഞ് പണത്തിന്റേയും ഫാന്‍സിന്റേയും പിന്നാലെ പായുന്ന നിങ്ങളോട് എന്തു പറയാന്‍'; നവ്യാ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോടോയ്ക്ക് താഴെ മോശം കമിന്റിട്ടയാള്‍ക്ക് ചുട്ടമറുപടി നല്‍കി താരം

 


കൊച്ചി: (www.kvartha.com) ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ മോശം കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടി നല്‍കി നടി നവ്യാ നായര്‍. ബാബുരാജ് എന്ന് പേരുള്ള ഒരു വ്യക്തിയാണ് നവ്യയെ പരിഹസിച്ച് കമന്റിട്ടത്.

Navya Nair | 'കെട്ടിയോനേയും കളഞ്ഞ് പണത്തിന്റേയും ഫാന്‍സിന്റേയും പിന്നാലെ പായുന്ന നിങ്ങളോട് എന്തു പറയാന്‍'; നവ്യാ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോടോയ്ക്ക് താഴെ മോശം കമിന്റിട്ടയാള്‍ക്ക് ചുട്ടമറുപടി നല്‍കി താരം

'നിങ്ങള്‍ക്ക് നിര്‍ഭയനാകണമെങ്കില്‍ സ്നേഹം തിരഞ്ഞെടുക്കുക' എന്ന തലക്കെട്ടോടെ നവ്യ പങ്കുവെച്ച ചിത്രത്തിന് താഴെയാണ് മോശം കമന്റ് വന്നത്. ഒരു റെസ്റ്റോറന്റില്‍ നിന്നുള്ള ചിത്രങ്ങളാണിത്.

'കെട്ടിയോനേയും കളഞ്ഞ് പണം, ഫാന്‍സ് ഇതിന്റെ പിന്നാലെ പായുന്ന നിങ്ങളോട് എന്തു പറയാന്‍. ജീവിതം ഒന്നേ ഒള്ളൂ. സന്തോഷമായിരിക്കണം' എന്നായിരുന്നു കമന്റ്.

ഈ കമന്റ് ശ്രദ്ധിച്ച നവ്യ അതിന് നല്‍കിയ മറുപടി ഇങ്ങനെയാണ്. 'ഇതൊക്ക ആരാ തന്നോട് പറഞ്ഞേ? പിന്നെ അവസാന ലൈന്‍ സത്യമാണ് കേട്ടോ. ജീവിതം ഒന്നേയുള്ളു. സന്തോഷമായിരിക്കൂ. എന്തിനാ ദുഷിപ്പൊക്കെ പറഞ്ഞ് നടക്കുന്നേ'.

Keywords: Actress responded to the person who made a bad comment under the photo posted by Navya Nair on Instagram, Kochi, News, Actress, Social Media, Cinema, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia